"10 രൂപ കണ്ടില്ല!! മൂന്നാം ക്ലാസുകാരനോട് അമ്മ ചെയ്തത് കണ്ണില്ലാത്ത ക്രൂരത!!" -- വേറൊരു ഓണ്‍ലൈന്‍ പത്രം
"എന്തു ശിക്ഷയും ഏറ്റുവാങ്ങാം: പഫ്സ് വാങ്ങാന്‍ പണം മോഷ്ടിച്ച കുട്ടിയെ ഉപദ്രവിച്ച അമ്മ" -- മനോരമ ന്യൂസ്
ഈ വാര്‍ത്തകള്‍ വായിച്ച മലയാളികളുടെ സ്വകാര്യ അഭിപ്രായങ്ങള്‍ അറിയാന്‍ താല്പര്യമുണ്ട്. നിങ്ങളുടെ സത്യസന്ധവും സ്വതന്ത്രവുമായ കമന്റ്സ് ദയവായി രേഖപ്പെടുത്തുമല്ലോ.
http://www.mathrubhumi.com/videos/news/news-in-videos/mother-inflicts-burn-injuries-on-nine-year-old-son-1.1982056
ഞങ്ങളെ ഏഴാം ക്ലാസ്സില്‍ പഠിപ്പിച്ചിരുന്ന അബ്ദു സാര്‍ (വട്ടപ്പേര് വക്കന്‍) ഉത്തരം തെറ്റിച്ചാല്‍ കയ്യില്‍ പെന്‍സില്‍ കൂട്ടിപ്പിടിച്ച് ചെവി പൊന്നാക്കുമായിരുന്നു... മലയാളം പഠിപ്പിച്ചിരുന്ന ദിവാകരന്‍ വാദ്യാർ (വട്ടപ്പേര് വിക്കന്‍) ചൂരലിനടിച്ചു തൊലി പൊട്ടിച്ചതുകൊണ്ട്, തുട പഴുത്ത് നിക്കറിടാന്‍ പറ്റാത്ത അവസ്ഥവരെ വന്നിട്ടുണ്ട്.
സ്വഭാവ വൈകല്യം കൊണ്ട് തുടര്‍ച്ചയായി വിക്രുതികാട്ടി വീടിനും നാടിനും ശല്യമായി മാറുന്ന കുട്ടികളെ നേര്‍വഴിക്കു നയിക്കുന്നതിന്‍റെ ഭാഗമായി, വേറെ വഴിയില്ലാത്തതുകൊണ്ട്, ചട്ടുകം പഴുപ്പിച്ചു ശരീരം പൊള്ളിക്കുന്ന തരത്തിലുള്ള ചില ശിക്ഷണരീതികള്‍ അക്കാലത്തെ ചില മാതാ-പിതാക്കള്‍ സ്വീകരിച്ചിരുന്നു എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.
ഇവര്‍ക്കാര്‍ക്കുമെതിരെ ശബ്ദിക്കാനോ, സമൂഹത്തിലെ അത്തരം അസമത്വങ്ങള്‍ക്കെതിരെ വാളോങ്ങാനോ അന്ന് ചൈൽഡ് ഹെല്പ് ലൈൻ നമ്പരോ, ശിശു ക്ഷേമ വകുപ്പോ, എന്തിനേറെ, ഇതുമാതിരി 'മനുഷ്യ സ്നേഹികളായ' അയൽക്കാരോ ഈ നാട്ടില്‍ ഇല്ലായിരുന്നു. ഇന്നു കാലം മാറി, മക്കളെ ശിക്ഷിക്കാന്‍ പോയിട്ട് ശകാരിക്കാന്‍ പോലും മാതാ-പിതാക്കള്‍ക്ക് അവകാശമില്ല. ഉമ്മസമരത്തില്‍ പങ്കെടുത്തു തിരിച്ചു വന്ന മകളെ കണ്ടു തരിച്ചു നില്‍ക്കാന്‍ മാത്രമേ നമ്മുടെ മാതാ-പിതാക്കന്മാര്‍ക്കാവുന്നുള്ളൂ!
ഏതായാലും, ഒരു കാര്യത്തില്‍ വ്യക്തതയുണ്ട്, ഉത്തരവാദിത്വബോധമുള്ള രക്ഷിതാക്കളുടെയും ആരാധ്യരായ അധ്യാപകരുടെയും ശിക്ഷണത്തില്‍ വളര്‍ന്ന ഒരു തലമുറയായിരുന്നതുകൊണ്ടായിരിക്കണം അക്കാലത്തെ മലയാളികള്‍ ഭയഭക്തി ബഹുമാനമുള്ളവരും ഇന്നത്തെക്കാളേറെ സന്തോഷവാന്മാരുമായിരുന്നു. അതുകൊണ്ടുതന്നെ ആയിരിക്കണം വിരമിക്കുന്ന പ്രധാനാധ്യാപികയ്ക്കു ചിതയൊരുക്കുന്നതും, പ്രിന്‍സിപ്പാളിന്‍റെ കസേര കത്തിക്കുന്നതും, അവരോടു വിരല്‍ ചൂണ്ടി സംസാരിക്കുന്നതുമൊക്കെ ഞങ്ങളുടെ തലമുറക്കു ചിന്തിക്കാനാവുന്ന പ്രവൃത്തിയായിരുന്നില്ല.
-- ശ്രീനിവാസന്‍

