Sunday, December 9, 2018

ഭാരതീയം, മാധവീയം, മാനവീയം..!


ഭാരതീയം, മാധവീയം, മാനവീയം..!

ഹിന്ദുത്വത്തോട് സന്ധിയില്ലാ സമരമാണെന്ന് ഇടതു കുരുട്ടു ബുദ്ധിജീവികള് കൂടെക്കൂടെ നിങ്ങളെ ബോധവത്ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍, അവര്‍ എത്രമാത്രം നിരാശരാണെന്നതു മാത്രം മനസ്സിലാക്കാന്‍ ശ്രമിക്കുക...



അഹിംസ പരമ ധർമ്മമാക്കിയ ഭാരതീയ ജീവിത ശൈലി, പാശ്ചാത്യരുടെ ഭൌതിക ജീവിത വീക്ഷണത്തില്‍ നിന്നും തികച്ചും വേറിട്ട്‌, ജീവന്‍ ഒരു സംഘര്‍ഷമല്ല, മറിച്ച് അതൊരു യജ്ഞമാണെന്നും, മൃത്യുവിനെ ഭയന്നല്ല, ആ പരമ സത്യത്തെ ഉള്‍കൊണ്ട്, മൃതിയെ മോക്ഷമാര്‍ഗമാക്കി, ധര്‍മ പാതയിലൂടെയുള്ള ഒരു തീര്‍ഥാടനമാണെന്നു ലോകത്തെ ഉദ്ബോധിപ്പിച്ച, അനന്ന്യ സംസ്കാരമാണ്‌ ഭാരതീയരുടെ ആത്മീയത.

ധര്‍മവും, അഹിംസയും, സാഹോദര്യവും ഊട്ടിയുറപ്പിച്ച്, ലോകനന്മക്കുവേണ്ടി പ്രാര്‍ഥിച്ച്, പ്രകൃതിയെയും അതിലെ സര്‍വ ചരാചരങ്ങളേയും അവയുടെ മൗലികതയെ ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ അവയോരോന്നും അര്‍ഹിക്കുന്ന സ്ഥാനം നല്‍കി, പ്രകൃതിയെ മെരുക്കിയല്ല, അവയോട് ഇണങ്ങി മാനവനെ ഈശ്വരീയതയിലേക്ക് അടുപ്പിച്ചു, ജീവന്‍ ധന്യമാക്കിയ ഒരു സംസ്കാരമാണ് ആര്‍ഷഭാരത സംസ്കൃതി. 



ചിട്ടയാര്‍ന്ന ജീവിതരീതിയിലൂടെ താപസനും താമസനും ഒരേപോലെ മോക്ഷ സാധ്യത ഉറപ്പുചെയ്ത, മാനവ ചരിത്രത്തില്‍ സമത്വ സിദ്ധാന്തം അരക്കിട്ടുറപ്പിച്ച ലോകത്തിലെ ഒരേയൊരു സംസ്കാരമാണ് ഭാരതീയം. അച്ചടക്കം ദൈനന്ദിന ജീവിതത്തിന്‍റെ ഭാഗമാക്കിയുള്ള ശൈലിയാണ് ഭാരതീയ സംസ്കാരത്തിന്‍റെ മുഖമുദ്ര. ഈ അച്ചടക്ക ബോധം തന്നെയാണ് നമ്മുടെ സംസ്കൃതിയുടെ കാതല്; ആചാരങ്ങളുടെ ആധാരശില.

"സമുദ്രവസനേ ദേവി പാർവത സ്തനമണ്ഡലേ വിഷ്ണപത്ന്യേ നമസ്തുഭ്യം പാദസ്പര്‍ശം ക്ഷമസ്വ മേ" എന്ന മന്ത്രത്തില്‍ ഒരു ശുഭദിനം ആരംഭിക്കുന്ന ഭാരതീയന് "ഓം അസതോമാ സദ്‌ഗമയ, തമസോമാ ജ്യോതിര്‍ഗമയ, മൃത്യോര്‍മാ അമൃതംഗമയ, ഓം ശാന്തി, ശാന്തി, ശാന്തി" എന്ന തലത്തിലേക്ക് ഉയര്‍ന്ന് "സ്വസ്തി പ്രജാഭ്യ: പരിപാലയന്താം, ന്യായേന മാർഗേണ മഹീം മഹേശാ:, ഗോ ബ്രാമണേഭ്യ: ശുഭമസ്തു നിത്യം, ലോകാ: സമസ്താ: സുഖിനോ ഭവന്തു" എന്നെത്തി നില്‍ക്കുമ്പോള്‍, ലോകം കണ്ടിട്ടില്ലാത്ത ഒരു സാംസ്കാരിക ഔന്നത്യം ഭാരതീയര്‍ കൈവരിക്കുകയായിരുന്നു.

ജനന-മരണ സംസ്കാരങ്ങള്‍ കൂടാതെ മരണാനന്തര ക്രിയാകര്‍മങ്ങളിലൂടെയും ഹൈന്ദവന്‍റെ ജീവന്‍ കൃത്യമായ ആചാരാനുഷ്ഠാനങ്ങളാല്‍ ബന്ധിതമാണ്. ലോകത്തിന്‍റെ ഇതര ഭാഗങ്ങളില്‍ മനുഷ്യന്‍ മൃഗതുല്യമായ ജീവിതം നയിച്ചുകൊണ്ടിരുന്ന, ഇരുളടഞ്ഞ ഒരു യുഗത്തില്, ബ്രഹമചര്യം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം, സന്യാസം എന്നീ ആശ്രമങ്ങളിലൂടെ ജീവന്‍റെ പ്രയാണത്തെ കൃത്യമായ അച്ചടക്ക പദ്ധതികളിലൂടെ നിയന്ത്രിച്ച്‌ അന്തിമ ലക്ഷ്യമായ മോക്ഷപ്രാപ്തിയിലേക്ക് നയിക്കാന്‍ മാത്രം സാംസ്കാരികമായി ഔന്നത്യം പ്രാപിച്ചിരുന്നവരായിരുന്നു ഭാരതീയര്‍.
ലോക സംസ്കാരങ്ങളില്‍ മറ്റൊരിടത്തും ദര്‍ശിക്കാനാവാത്ത വിവാഹം എന്ന സാമൂഹ്യ അച്ചടക്ക രീതികൊണ്ട് ലൈഗികതയെപ്പോലും സദാചാരത്തിന്‍റെ ചട്ടക്കൂടില്‍ നിയന്ത്രിച്ചവരാണ് ഭാരത സംസാരത്തിന്റെ ശില്‍പികള്‍. മാനവ പുരോഗതിയുടെ ചരിത്രത്തിലെ നാഴികക്കല്ലായ വിവാഹം എന്ന സാമൂഹ്യ സമ്പ്രദായം ഭാരതത്തിന്‍റെ തനതായ സംഭാവനയായി ഇന്നും ലോകം വിലയിരുത്തുന്നു.

ഇത്രയും വ്യവസ്ഥാനുസൃതമായ ഒരു സമൂഹത്തെ കീഴ്പ്പെടുത്തുക എളുപ്പമല്ല എന്ന് ഇന്ത്യ ഭരിച്ച ഇംഗ്ലീഷ്കാര്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെയാണ് മെക്കാളെ പ്രഭു, അവരുടെ 'ബ്രേക്ക് ഇന്ത്യ' പദ്ധതിയുടെ ഭാഗമായി, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ ഭാരതീയരെ കീഴ്പ്പെടുത്താനുള്ള തന്ത്രം മെനഞ്ഞത്. ഭാരതീയരുടെ തനതായ ഈ സംസ്കാര വൈശിഷ്‌ട്യങ്ങളെല്ലാം പ്രാകൃതവും അപരിഷ്കൃതവും അന്ധവിശ്വാസജഡിലവുമാക്കി മുദ്രകുത്തി ഭാരതീയരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇന്ത്യയില്‍ പുതിയ ഇംഗ്ലീഷ് വിദ്യാഭ്യാസ നയം വഴി ബ്രിട്ടീഷുകാര്‍ ലക്ഷ്യമിട്ടത്.
 

വാഗ്ദേവതയെ നഗ്നയാക്കി അവതരിപ്പിച്ച് ഹൈന്ദവ വിശ്വാസം വ്രണപ്പെടുത്തിയതും, ഗോമാതാവിനെ തുണ്ടമാക്കി ബീഫ് ഫെസ്റ്റ് നടത്തി ഹൈന്ദവരെ പ്രകോപിപ്പിച്ചതും, ക്ഷേത്രങ്ങള്‍ ലക്ഷ്യമിട്ട് ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ചതും, തെരുവില്‍ ചുംബന സമരങ്ങള്‍ സംഘടിപ്പിച്ച് അവിഹിതങ്ങള്‍ ഹിതങ്ങളാക്കിയതും, കെട്ടുതാലി അഗ്നിയിലെറിഞ്ഞു വിവാഹച്ചടങ്ങുകള്‍ക്കെതിരെ പ്രതിഷേധിച്ചതും, സദാചാരം ദുരാചാരമാക്കി വ്യഭിചാരം ആചാരമാക്കിയതുമെല്ലാം പ്രത്യയശാസ്ത്രത്തിന്‍റെ സ്വീകാര്യത നിലനിര്‍ത്താന്‍ തന്നെ ആയിരുന്നു.

മതേതരത്വത്തിന്‍റെ അപ്പോസ്തലനായ സഖാവിന് "ഒരു വലിയ വിഭാഗം ജനത പ്രത്യാശയോടെ നോക്കിക്കാണുന്ന കുരിശിനെ"തിരേയോ, ബാലാല്‍സംഗിയായ കപ്പ്യാര്‍ക്കെതിരേയോ, സ്വജനപക്ഷപാതിയായ മുസ്ലിം മന്ത്രിക്കെതിരേയോ, വ്യഭിചാരിയായ സഖാവിനെതിരേയോ ഉള്ള നടപടികള്‍ മരവിപ്പിക്കാമെങ്കിലും ഹൈന്ദവ ഉന്നമനത്തിന്‍റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല.

വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നവരെങ്കിലും, ബ്രിട്ടീഷുകാരുടെ വികല വിദ്യാഭ്യാസ നയത്തില്‍ പാകപ്പെടുത്തിയെടുത്ത ബെങ്കാളും കേരളവും കമ്മ്യൂണിസത്തിനു പടര്‍ന്നു പന്തലിക്കാന്‍ ഏറ്റവും അനുകൂല സാഹചര്യമുള്ള വളക്കൂറുള്ള മണ്ണായി മാറിയത് യാദൃശ്ചികം മാത്രം.

ബ്രിട്ടീഷ് വികല വിദ്യാഭ്യാസം പൈതൃകം നഷ്ടപ്പെടുത്തിയ യുവ ഹൈന്ദവരെ, അവന്‍റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സ്വന്തം ചങ്ങലകളായി ദുര്‍വ്യാഖാനിച്ച്‌, അവയെല്ലാം വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമായി തെറ്റിദ്ധരിപ്പിക്കാന്‍ പുരോഗമന പ്രസ്ഥാനക്കാര്‍ക്ക് ഏറെ എളുപ്പമായിരുന്നു.


പശ്ചിമ ബെങ്കാളിലേയും കേരളത്തിലേയും യുവജനങ്ങളെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലേക്ക് ആകര്‍ഷിച്ച് അവരെ സാംസ്കാരികമായി അധ:പ്പതിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സാധിച്ചത് ഇരു ജനതയുടെയും ഇടയില്‍ ഈ പ്രസ്ഥാനത്തിനു കിട്ടിയ സ്വീകാര്യത തന്നെയായിരുന്നു.

ഇന്ന് കമ്മ്യൂണിസം ആഴത്തില്‍ വേരൂന്നിയ കേരളം ഒഴികെ സംസ്ഥാനങ്ങള്‍ ഒന്നൊന്നായി BJP-ക്കു കീഴ്പ്പെടുന്നത് കേവലം ഒരു ഹൈന്ദവ മുന്നേറ്റം മാത്രമായല്ല, ഇടതു പ്രത്യയശാസ്ത്രത്തിന്‍റെ ശവക്കുഴി ഒരുക്കലുമാണെന്ന സത്യം കമ്മ്യൂണിസ്റ്റ്കാര്‍ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞിരിക്കുന്നു. 

മുന്‍പെങ്ങും നേരിടാത്ത ഒരു പ്രതിസന്ധിയിലാണ് ഇന്ന് പാര്‍ട്ടി എന്ന തിരിച്ചറിവില്‍ പ്രത്യയശാസ്ത്രത്തിന്‍റെ അപകട നില തരണം ചെയ്യുന്നതിനായി ഹൈന്ദവ ആചാരങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തച്ചുടക്കേണ്ടതിന്‍റെ അനിവാര്യത പാര്‍ട്ടിക്ക് ഇതിനോടകം വ്യക്തമായിരുന്നു എന്നു വേണം അനുമാനിക്കാന്‍.


ഈ തിരിച്ചറിവില്‍ നിന്നാണ് സുപ്രീംകോടതിയുടെ ശബരിമല വിധിയുടെ ചിറകിലേറി വന്ന നവോത്ഥാന നായകപ്പട്ടം കൈപ്പിടിയിലൊതുക്കാനുള്ള വിഫല ശ്രമം യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ പിണറായി വിജയന്‍ തുടരുന്നത്.

"ഓം ഭൂർ ഭുവഃ സ്വഃ തത് സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത്"

ജയ്‌ ഹിന്ദ്‌..!

-- ശ്രീനിവാസന്‍
https://www.facebook.com/BJP4keralam/videos/736523813376622/


https://www.facebook.com/photo.php?fbid=10218620324804819&set=a.4908092065643&type=3&theater

Sunday, December 10, 2017

അള മുട്ടിയാല്‍ ...

അള മുട്ടിയാല്‍ ...



അതിക്രൂരമായ വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ അലയടിച്ചപ്പോള്‍ ഈ നരാധമനെ അതുപോലെ തന്നെ ചുട്ടു കൊല്ലണം എന്നതുതന്നെയായിരുന്നു, മറ്റേതൊരു സാധാരണ പൗരനെപ്പോലെ തന്നെ ഈയുള്ളവന്‍റെയും പ്രഥമ അന്തഃക്കരണം.

എന്നാല്‍, ഇന്ന് കൂടുതല്‍ വിവരങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍, നരോത്തമനല്ലെങ്കിലും പ്രതികരണ ശേഷി ഇനിയും നഷ്ടപ്പെടാത്ത നമ്മിലൊരുവന്‍ തന്നെയല്ലേ ഇയാള്‍ എന്ന് എനിക്ക് അഭിപ്രായം തിരുത്തേണ്ടി വരുന്നതില്‍ ഖേദമുണ്ട്!

ടൈംസ് ഓഫ് ഇൻഡ്യാ റിപ്പോർട്ട് ഇങ്ങനെ:

(1) രാജസ്ഥാനിലെ ഒരു ഹിന്ദു യുവതിയെ അഫ്രജുൽ ഖാൻ എന്ന 45-കാരൻ തട്ടിക്കൊണ്ട് പശ്ചിമ ബംഗാളിലെ മാൽഡയിൽ കൊണ്ടു പോയി. (2) യുവതിയുടെ കുടുംബാംഗങ്ങളും അയൽക്കാരൻ ശംഭുലാലും ബംഗാളിൽ പോയി യുവതിയെ കൂട്ടിക്കൊണ്ടു വന്നു. (3) അഫ്രജുൽ ഖാൻ ശംഭുലാലിന്റെ ഭാര്യയെയും മകളെയും ബലാൽസംഗം ചെയ്തു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. (4) തന്‍റെ കുടുംബത്തെ രക്ഷിക്കാൻ ശംഭുലാൽ അഫ്രജുലിനെ കൊന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും കൂടുതൽ മുസ്ലീം സഹോദരങ്ങൾക്കു ജീവൻ നഷ്ടപ്പെടാതിരിക്കാനും അത് സോഷ്യൽ മീഡിയയിൽ ഇട്ടു😎

പല്ലും നഖവും പണ്ടേയില്ലാത്ത ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ കണ്ണുകൂടി ചൂഴ്ന്നെടുത്ത മതേതരത്വം പോരാഞ്ഞിട്ട്, അതിനെ ഷണ്ഡനാക്കിമാറ്റാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റു/ഇടതു പ്രത്യയ ശാസ്ത്ര ങ്ങളുടെ ഉപസ്ഥിതിയും ഇന്ത്യയില്‍ ഹിന്ദുക്കളുടെ നില സിറിയയിലെ യസീദികളേക്കാള്‍ മോശമാക്കി മാറ്റാന്‍ അധികനാള്‍ കാത്തിരിക്കേണ്ടിവരില്ല.

സ്വന്തം വീടുകളില്‍ പോലും നമ്മുടെ അമ്മമാര്‍ക്കും, സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും അമീറുള്‍-അനാറുള്‍, ജിഹാദി ശെഫീന്‍ തുടങ്ങിയ കഴുകന്മാരില്‍ നിന്നും അരക്ഷിതാവസ്ഥ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടങ്ങളില്‍ ചില കോണുകളില്‍ നിന്നെങ്കിലും ഉയര്‍ന്നുവരുന്ന ഇത്തരം ചെറുത്തുനില്‍പ്പ്‌ ഒരു സമൂഹത്തിന്‍റെ ആത്മാഭിമാനത്തെ തുടര്‍ച്ചയായി വെല്ലുവിളിച്ചുകൊണ്ട്, നിങ്ങളേല്‍പ്പിച്ചുവന്ന ക്ഷതത്തിനുള്ള മറുപടിയാണ്, പ്രതികരണമാണ്.



ഹിന്ദു സംസ്കാരത്തിനും അവന്‍റെ ഗാര്‍ഹികാന്തരീക്ഷത്തിലെ സമാധാനത്തിനു പോലും ഭീഷണകരമായി, ദിവസേന അരങ്ങേറുന്ന തീവ്ര ഇസ്ലാമിസ്റ്റ് കടന്നാക്രമണങ്ങളുടെ വെളിച്ചത്തില്‍, ഇയാളുടെ നടപടിയിലെ ശരിതെറ്റുകള്‍ സമൂഹം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സഹിഷ്ണുതയുടേയും  സാഹോദര്യത്തിന്റെയും അഹിംസയുടെയും മാത്രം പര്യായമായി ലോകം കണ്ടിരുന്ന ഹിന്ദു സമൂഹത്തിൽ നിന്നും ഇടക്കിടെയെങ്കിലും ഉണ്ടാകുന്ന ഇത്തരം അപവാദങ്ങൾ (aberrations) ഗൗരവതരമായി കണ്ട് വിശകലനം ചെയ്യേണ്ടതുമുണ്ട് ...

#LoveJihad

-- ശ്രീനിവാസന്‍


Link to my Facebook post:
https://www.facebook.com/photo.php?fbid=10215429572237999&set=a.4609933331861.2190501.1398303983&type=3&theater

Thursday, November 30, 2017

വ്യക്തി സ്വാതന്ത്ര്യവും മതേ'തറ' ജിഹാദികളും!

മതം മാറ്റക്കേസിലെ അഖില ഒരിക്കലും ഹാദിയ എന്ന പേര് സ്വീകരിച്ചതായി ഔദ്യോഗിക പ്രമാണങ്ങള്‍ ഇല്ല എന്നിരിക്കെ, കേരളത്തിലെ മാധ്യമങ്ങള്‍ തുടര്‍ച്ചയായി 'ഹാദിയ' എന്നു മാത്രം അവരെക്കുറിച്ച് സംബോധന ചെയ്യുന്നത് ചില വ്യക്തമായ അജണ്ടകളുടെ ഭാഗമാണ്. അഖിലയുടെ നിര്‍ബന്ധിത മതം മാറ്റ കേസ് പരിഗണനയിലിരിക്കെ, ഹൈക്കോടതിയുടെ നിനിര്‍ദ്ദേശാനുസരണം, സൈനബ എന്ന 'സാമൂഹ്യ പ്രവര്‍ത്തക'യുടെ സംരക്ഷണയില്‍ കഴിയുന്നതിനിടെയാണ് അനധികൃതമായി ശെഫീന്‍ ജെഹാന്‍ എന്ന വ്യക്തിയെക്കൊണ്ട്‌ ഒരു കൂട്ടം തല്‍പ്പര കക്ഷികള്‍ ചേര്‍ന്ന് അഖിലയുടെ വിവാഹം നടത്തിയത്.
മുസ്ലിം വ്യക്തി നിയമാനുസൃതമായോ ഹിന്ദു നിയമാനുസൃതമായോ പാലിക്കേണ്ട നിബന്ധനകള്‍ അനുസരിച്ചല്ലാ ഈ തട്ടിക്കൂട്ടു വിവാഹം നടത്തിയത് എന്ന് പിന്നീട് കോടതി തന്നെ വിലയിരുത്തുകയുണ്ടായി, മാത്രവുമല്ല, ശെഫീനെന്ന വ്യക്തിയുമായി അഖിലയ്ക്ക് വിവാഹപൂര്‍വ ബന്ധമോ പരിചയമോ പോലും ഉണ്ടായിരുന്നില്ല എന്ന വാസ്തുതയും ശ്രദ്ധേയമാണ്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടു തന്നെയാണ് ഹൈക്കോടതി അവരുടെ വിവാഹം അസാധുവായി പ്രഖ്യാപിച്ചതും അഖിലയുടെ സംരക്ഷണം മാതാപിതാക്കള്‍ക്ക് വിട്ടുകൊടുത്തതും.

അതുവരെ, പര്‍ദക്കു പിന്നില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന പോപ്പുലര്‍ ഫ്രണ്ട് എന്ന തീവ്രവര്‍ഗീയ രാഷ്ട്രീയ സംഘടന ഈയവസരത്തിലാണ് കേസില്‍ പ്രത്യക്ഷമായി ഇടപെടാന്‍ തുടങ്ങിയതും, ജഡ്ജിയെ അപമാനിച്ചു പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതും, കേസ് ഏറ്റെടുത്തു നടത്തുന്നതിനുവേണ്ടിയുള്ള ഫണ്ടുശേഖരണം അടക്കമുള്ള തുടര്‍ നടപടികള്‍ക്ക് തുടക്കമിട്ടതും.

കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിച്ചുകൊണ്ടിരിക്കേയാണ് കോടതിയേയും രാജ്യത്തെയും ഒരേപോലെ ഞെട്ടിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങളുടെ വെളിപ്പെടുത്തലിലൂടെ സൈനബ പോപ്പുലര്‍ ഫ്രണ്ടിന്‍റെ സജീവ പ്രവര്‍ത്തകയാണെന്നും ഇവരുടെ സംഘടന ഇന്ത്യയിലെ IS പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഭീകരരാണെന്നും, മത പഠനത്തിന്‍റെ പേരില്‍ സത്യസരണിയില്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്നും മറ്റുമുള്ള ഒട്ടേറെ സത്യങ്ങള്‍ പുറം ലോകം അറിയുന്നത്.

ഇതുകൂടാതെ, NIA നടത്തിയ അന്വേഷണങ്ങളില്‍ ഷെഫീന്‍ ജെഹാന്‍ എന്ന വ്യക്തിയുടെ ഐഎസ് തീവ്രവാദികളുമായുള്ള ബന്ധങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളും പുറത്തു വന്നിരുന്നു.
അതുകൊണ്ടുതന്നെ, സുപ്രീംകോടതിയുടെ പരിഗണനയിലുള്ള അഖില കേസ് വെറുമൊരു മതം മാറ്റ കേസോ, വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റ കേസോ, മറ്റൊരു അച്ഛന്‍-അമ്മ-മകള്‍-ഭാര്യാ-ഭര്‍തൃ കുടുംബ തര്‍ക്കമോ അല്ല, മറിച്ച് മനുഷ്യക്കടത്ത് അന്താരാഷ്ട്ര തീവ്രവാദം തുടങ്ങിയ രാജ്യ സുരക്ഷേയെത്തന്നെ ബാധിക്കുന്ന അതീവ ഗുരുതരമാര്‍ന്ന വിഷയങ്ങളാണ്.

ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് ഈ കേസ് മാനുഷിക പരിഗണനകളേക്കാളും, വ്യക്തി-മത വികാരങ്ങളേക്കാളും മുകളില്‍ ഉയര്‍ന്ന് വളരെ പക്വതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. തുടര്‍ച്ചയായ മതപ്രബോധനങ്ങളും മാധ്യമ വിചാരണകളും സാമൂഹ്യ മാധ്യമങ്ങളുടെ കടന്നുകയറ്റവും 'അഭ്യുദയകാംക്ഷി'കളുടെ സമ്മര്‍ദ്ദവും അഖിലയെ ഇപ്പോള്‍ ഒരു പ്രത്യേക മാനസിക നിലയിലാക്കിയിരിക്കുകയാണ്എന്ന വസ്തുതയും കോടതിയുടെ പ്രത്യേക പരിഗണന അര്‍ഹിക്കുന്നു.
നൊന്തു പെറ്റ അമ്മയെക്കാളും ഇക്കാലമത്രയും ലാളിച്ചു വളര്‍ത്തിയ അച്ഛനേക്കാളും മുകളിലായി ഇന്നലെക്കണ്ട മതത്തെയും അതിലൂടെ ആര്‍ജിച്ച ഭര്‍ത്താവിനെയുമാണ് അഖിലക്കു പ്രിയമെന്നും ശെഫീനെയാണ് രക്ഷാകര്‍ത്താവായി വേണ്ടതെന്നും കോടതിയിലെ വാദങ്ങള്‍ക്കിടെ തുടര്‍ച്ചയായി അഖില നടത്തിയ അഭ്യര്‍ത്ഥനകളും ഈ വാദം ശരിവയ്ക്കുന്നു. പ്രായോഗികമായ ഭാവി തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഇത്തരുണത്തില്‍ ആ പെണ്‍കുട്ടി പ്രാപ്തയല്ല എന്നത് അവരുടെ മൊഴികളില്‍ വ്യക്തമാണ്.

ഇക്കാരണങ്ങള്‍കൊണ്ട്, അഖിലയെ അവരുടെ പഠനം പൂര്‍ത്തിയാക്കാന്‍ വിദ്യാലയത്തിലേക്ക്‌ തിരിച്ചയക്കാനുള്ള കോടതിയുടെ തീരുമാനം തികച്ചും സ്വാഗതാര്‍ഹമാണ്, അഭിനന്ദനീയമാണ്. കേസ് തുടര്‍ന്നും സുപ്രീംകോടതിയുടെ പരിഗണനയിലാണ് എന്നിരിക്കെ, കേരളത്തിലെ ജിഹാദി മാധ്യമങ്ങള്‍, അവര്‍ക്ക് വ്യക്തമായ മറ്റു സ്വാര്‍ത്ഥ കാരണങ്ങള്‍ ഇല്ലഎങ്കില്‍, ദിവസേന അന്തിച്ചര്‍ച്ച നടത്തി വിധിയെഴുതുന്നത് അപക്വമാണ്, അനാശാസ്യമാണ്. -- ശ്രീനിവാസന്‍ പോസ്റ്റിന്നാധാരമായ വാര്‍ത്ത‍ ഇവിടെ:

http://www.manoramanews.com/daily-programs/9mani-charcha/2017/11/28/is-the-individual-freedom-of-hadiya-completed.html

Friday, August 18, 2017

സണ്ണി സൂപ്പറാണ് ...

കേരളം സംസ്കൃതിയുടെ ഈറ്റില്ലം!


"സണ്ണിയുടെ ഒരു കടാക്ഷത്തിനായി കൊച്ചിയില്‍ തടിച്ചുകൂടിയത് ആയിരങ്ങൾ. തിരക്കു മൂലം SBI ശാഖയുടെ മുകളിലും അതുവഴി കടന്നു പോയ ബസ്സിന്‍റെ മുകളിലും കയറിയിരുന്നാണ് പലരും താരത്തെ ദര്‍ശിച്ചത്. ഇതിനിടെ മെട്രോയുടെ ഭാഗമായി MG റോഡിൽ സ്ഥാപിച്ചിരുന്ന സ്റ്റീൽ ബാരിക്കേഡ് തിരക്കിൽ തകർന്നു വീണു. വേദിക്കു തൊട്ടടുത്തുണ്ടായിരുന്ന ATM കൗണ്ടറിനു മുകളിലെ നെയിം ബോർഡിൽ ആളുകൾ കയറിയതോടെ അതു താഴെവീഴുകയും ചെയ്‌തു, പലര്‍ക്കും പരിക്കേറ്റു" -- വാര്‍ത്ത‍.

വീഡിയോ ലിങ്ക്:
https://www.facebook.com/100012108934495/videos/333615920385370/

ഏറ്റവും ഉയര്‍ന്ന വിദ്യാസ നിലവാരമുള്ളതും സാംസ്കാരിക ഔന്നത്യം പുലര്‍ത്തുന്നവരുമായ കേരളീയരാണ് ഇന്ന് രാജ്യത്തെ ഏറ്റവും വലിയ മദ്യ ഉപഭോക്താക്കള്‍. മയക്കുമരുന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഇവിടുന്നു തന്നെയാണ് ഏറ്റവും കൂടുതല്‍ സ്ത്രീപീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുപ്പെടുന്നതും. സ്വയം സദാചാരപ്പോലീസ് ചമയുന്ന ഇവരില്‍ അസംഖ്യം പേരാണ് ഒളിഞ്ഞും തെളിഞ്ഞും അവിഹിതരതിയിലേര്‍പ്പെടുന്നത്.

ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതും വര്‍ഗീയ വൈര്യം വളരുന്നതും ഇവിടെത്തന്നെ. കമ്മ്യൂണിസത്തിന് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റുള്ള ഇവിടെനിന്നാണ് വിഘടനവാദികള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ സഹായ സഹകരണങ്ങള്‍ ലഭിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഐഎസില്‍ ചേര്‍ന്നതും ഇവിടെനിന്ന് തന്നെ.

ഏറ്റവും കൂടുതല്‍ കള്ളക്കടത്തും, മയക്കുമരുന്നും, കള്ളപ്പണവും പിടിക്കപ്പെടുന്നതും ഇവിടെ നിന്നു തന്നെ. കലാ സാംസ്കാരിക മേഖലയില്‍ ഔന്നത്യം പുലര്‍ത്തുന്ന ഇവിടെ നിന്നാണ്‌ താലി സമരങ്ങള്‍ക്കും ഉമ്മസമരങ്ങള്‍ക്കും അരങ്ങേറ്റം കുറിച്ചത്. അമേരിക്കയില്‍ തുണിയില്ലാത്ത സിനിമയില്‍ മാത്രം അഭിനയിച്ചിരുന്ന സണ്ണി ലിയോണിനെക്കാണാന്‍ ഇത്രമാത്രം  ജനങ്ങള്‍ തടിച്ചുകൂടിയ സ്ഥലവും വേറൊന്നില്ല.

കേരളം സംസ്കൃതിയുടെ ഈറ്റില്ലം!

Link to my FaceBook Post:https://www.facebook.com/cheenachanv/posts/10214414026729996

പോസ്റ്റിന്നാധാരമായ വാര്‍ത്ത‍:
http://www.mathrubhumi.com/movies-music/news/sunny-leone-arundhati-bollywood-1.2173213

ജ്വരം മൂത്ത് പ്രാന്തായാല്‍ ...

ജ്വരം മൂത്ത് പ്രാന്തായാല്‍ ...



കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ കൊതുക് പകര്‍ത്തുന്ന എന്‍സിഫലിറ്റിസ് എന്ന ഒരുതരം ജപ്പാന്‍ പനി കഴിഞ്ഞ മുപ്പതു വര്‍ഷമായി 50,000 കുരുന്നുകളുടെ ജീവനാണ് അപഹരിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഈ മസ്തിഷ്ക ജ്വരം ബാധിച്ച് BRD ആശുപത്രിയില്‍ മാത്രമായി 3,000 കുഞ്ഞുങ്ങളാണ് മരണപ്പെട്ടത്. യോഗി ഭരണമേറ്റ ശേഷം അദ്ദേഹത്തിന്‍റെ ശക്തമായ ഇടപെടലുകളെത്തുടര്‍ന്ന്‍ ഇത്തവണ മരണ സംഘ്യ നൂറില്‍ താഴെ മാത്രമാണ് സംഭവിച്ചത്.

ആരോഗ്യമേഖലയില്‍ അത്യാധുനിക സൗകര്യങ്ങള്‍ നിലവിലുള്ളതും, ഉത്തര്‍പ്രദേശിലെ ഒരു ജില്ലയുടെ മാത്രം വലുപ്പമുള്ളതുമായ കേരളത്തില്‍ ഈ സീസണില്‍ മാത്രം സാധാരണ പനി ബാധിച്ച് മരണപ്പെട്ടവരുടെ സംഘ്യ 600-ല്‍ കൂടുതലാണ്.

ഈ സത്യം മറച്ചുവച്ചുകൊണ്ട്, കേരളത്തിലെ ജിഹാദി മാധ്യമ നപുംസകങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയായി, കുരുന്നുകള്‍ മരണപ്പെട്ട ഉത്തര്‍ പ്രദേശിലെ ഖോരഖ്പൂരില്‍ തമ്പടിച്ച് ദിവസേന അസത്യ വാര്‍ത്തകള്‍ പടച്ചുവിട്ട് ദുഷ്പ്രചരണം നടത്തുന്നത്, ഇന്ന് ആ സംസ്ഥാനം ഭരിക്കുന്നത്‌ ഒരു ഹിന്ദു യോഗിവര്യന്‍ ആയതുകൊണ്ടുമാത്രമാണ് ...


അസഹിഷ്ണുതയുടെ അരക്ഷിതാവസ്ഥ!

അസഹിഷ്ണുതയുടെ അരക്ഷിതാവസ്ഥ!


സ്വതേ സത്സ്വഭാവികളും സമാധാനപ്രിയരുമായിരുന്ന ഭാരതത്തിലെ മുസ്ലിം സഹോദരങ്ങള്‍ക്ക്‌ സമൂഹത്തില്‍ ഇങ്ങനെയൊരു അവസ്ഥ വന്നത്, ശ്രീ അന്‍സാരിയെപ്പോലെ അസഹിഷ്ണുക്കളായ തീവ്രമതചിന്തകരുടെ പ്രചോദനവും കമ്മ്യുണിസ്റ്റ് ഭീകരരോടോത്തുള്ള അവരുടെ സഹവര്‍ത്തിത്വവുമാണ്.
കാലങ്ങളായി നിങ്ങളെ ഉപയോഗിച്ച് ഇടതു-വലതു കക്ഷികള്‍ രാഷ്ട്രീയ മുതലെടുപ്പ് നേടുകയായിരുന്നു എന്ന സത്യം ഇനിയെങ്കിലും നിങ്ങള്‍ തിരിച്ചറിയുക. മുസ്ലിം സമൂഹത്തിനു വന്നുപെട്ട കളങ്കം തിരുത്താന്‍ പുതിയ ഒരു തലമുറയെ പ്രാപ്തരാക്കാനുള്ള സമയം ഇനിയും വൈകിയിട്ടില്ല. സമുദായത്തെ വീണ്ടും മുഖ്യധാരനിലേക്ക് കൊണ്ടുവരുന്നതിനായി ഒവൈസിമാരെയും മദനിമാരേയും പോലുള്ള പുഴുക്കുത്തുകളെ സാമൂഹ്യ ഭ്രഷ്ട് കല്പിച്ചു പുറത്താക്കൂ.

ഒരു ബഹുസ്വര രാഷ്ട്രമായ ഭാരതത്തിന്‍റെ മതേതര നിലപാടുകള്‍ ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ചുമതല‍, സുബുദ്ധി ഇനിയും തീവ്രവാദികള്‍ക്ക് പണയപ്പെടുയിട്ടില്ലാത്ത നിങ്ങളില്‍ ചിലരില്‍ നിക്ഷിപ്തമാണ്. രാഷ്ട്രത്തിന്‍റെ ഐക്യവും അഖണ്ഡതയും സുരക്ഷയും ഉറപ്പുവരുത്താനായി മതസൗഹാര്‍ദത്തിനും, സാഹോദര്യത്തിനും സഹവര്‍ത്തിത്വത്തിനും ഒരു അവസരം കൂടി നല്‍കൂ, പ്ലീസ് ...
സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി തന്‍റെ ആശങ്ക രേഖപ്പെടുത്തിയ വാര്‍ത്ത മാതൃഭൂമിയില്‍:

അച്ചൂനെ കാണിച്ച് നാറിയെ കെട്ടിക്കുന്ന വിദ്യ ...

അച്ചൂനെ കാണിച്ച് നാറിയെ കെട്ടിക്കുന്ന വിദ്യ ...



അഞ്ചാം വര്‍ഷത്തോടെ അഴിമതിയുടെ കൂടാരമായി മാറിയിരുന്ന ഉമ്മന്‍ ഭരണത്തില്‍ നിന്നും ജനങ്ങള്‍ വലിയൊരു ഒരാശ്വാസം തേടിയാണ് മുഖ്യമന്ത്രിയായി അച്യുതാനന്ദനെക്കണ്ട് ഇടതുപക്ഷത്തിനു വേണ്ടി വോട്ടു ചെയ്തത്.

പക്ഷേ പിണനാറി വിജയന്‍ അവസാന നിമിഷം കസേരെ തട്ടിപ്പറിച്ച് മുഖ്യനായി സ്വയം അവരോധിതനായത് ഒരു കടുത്ത ജനവഞ്ചനയുടെ ഭാഗമായിരുന്നു. ഭരണനിപുണത തൊട്ടുതീണ്ടിയിട്ടില്ലാത്ത പിണറായി, കിട്ടിയ അവസരം കൊണ്ട്, അക്രമം അഴിച്ചുവിട്ട്‌ കേരളത്തില്‍ RSS-കാരെ അമര്‍ച്ച ചെയ്തു പാര്‍ട്ടി വളര്‍ത്താന്‍ മാത്രമാണ് അധികാരം ഉപയോഗിക്കുന്നത്.

അമളി മനസ്സിലാക്കിയ ജനങ്ങള്‍ അവര്‍ക്കു കിട്ടുന്ന ഏറ്റവും അടുത്ത അവസരത്തില്‍ തന്നെ ഈ പരമ നാറിയുടെ സര്‍ക്കാരിനെ പുരന്തള്ളുന്നതായിരിക്കും, സംശയമ വേണ്ടാ ...