Sunday, December 10, 2017

അള മുട്ടിയാല്‍ ...

അള മുട്ടിയാല്‍ ...



അതിക്രൂരമായ വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ അലയടിച്ചപ്പോള്‍ ഈ നരാധമനെ അതുപോലെ തന്നെ ചുട്ടു കൊല്ലണം എന്നതുതന്നെയായിരുന്നു, മറ്റേതൊരു സാധാരണ പൗരനെപ്പോലെ തന്നെ ഈയുള്ളവന്‍റെയും പ്രഥമ അന്തഃക്കരണം.

എന്നാല്‍, ഇന്ന് കൂടുതല്‍ വിവരങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍, നരോത്തമനല്ലെങ്കിലും പ്രതികരണ ശേഷി ഇനിയും നഷ്ടപ്പെടാത്ത നമ്മിലൊരുവന്‍ തന്നെയല്ലേ ഇയാള്‍ എന്ന് എനിക്ക് അഭിപ്രായം തിരുത്തേണ്ടി വരുന്നതില്‍ ഖേദമുണ്ട്!

ടൈംസ് ഓഫ് ഇൻഡ്യാ റിപ്പോർട്ട് ഇങ്ങനെ:

(1) രാജസ്ഥാനിലെ ഒരു ഹിന്ദു യുവതിയെ അഫ്രജുൽ ഖാൻ എന്ന 45-കാരൻ തട്ടിക്കൊണ്ട് പശ്ചിമ ബംഗാളിലെ മാൽഡയിൽ കൊണ്ടു പോയി. (2) യുവതിയുടെ കുടുംബാംഗങ്ങളും അയൽക്കാരൻ ശംഭുലാലും ബംഗാളിൽ പോയി യുവതിയെ കൂട്ടിക്കൊണ്ടു വന്നു. (3) അഫ്രജുൽ ഖാൻ ശംഭുലാലിന്റെ ഭാര്യയെയും മകളെയും ബലാൽസംഗം ചെയ്തു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. (4) തന്‍റെ കുടുംബത്തെ രക്ഷിക്കാൻ ശംഭുലാൽ അഫ്രജുലിനെ കൊന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും കൂടുതൽ മുസ്ലീം സഹോദരങ്ങൾക്കു ജീവൻ നഷ്ടപ്പെടാതിരിക്കാനും അത് സോഷ്യൽ മീഡിയയിൽ ഇട്ടു😎

പല്ലും നഖവും പണ്ടേയില്ലാത്ത ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ കണ്ണുകൂടി ചൂഴ്ന്നെടുത്ത മതേതരത്വം പോരാഞ്ഞിട്ട്, അതിനെ ഷണ്ഡനാക്കിമാറ്റാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റു/ഇടതു പ്രത്യയ ശാസ്ത്ര ങ്ങളുടെ ഉപസ്ഥിതിയും ഇന്ത്യയില്‍ ഹിന്ദുക്കളുടെ നില സിറിയയിലെ യസീദികളേക്കാള്‍ മോശമാക്കി മാറ്റാന്‍ അധികനാള്‍ കാത്തിരിക്കേണ്ടിവരില്ല.

സ്വന്തം വീടുകളില്‍ പോലും നമ്മുടെ അമ്മമാര്‍ക്കും, സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും അമീറുള്‍-അനാറുള്‍, ജിഹാദി ശെഫീന്‍ തുടങ്ങിയ കഴുകന്മാരില്‍ നിന്നും അരക്ഷിതാവസ്ഥ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടങ്ങളില്‍ ചില കോണുകളില്‍ നിന്നെങ്കിലും ഉയര്‍ന്നുവരുന്ന ഇത്തരം ചെറുത്തുനില്‍പ്പ്‌ ഒരു സമൂഹത്തിന്‍റെ ആത്മാഭിമാനത്തെ തുടര്‍ച്ചയായി വെല്ലുവിളിച്ചുകൊണ്ട്, നിങ്ങളേല്‍പ്പിച്ചുവന്ന ക്ഷതത്തിനുള്ള മറുപടിയാണ്, പ്രതികരണമാണ്.



ഹിന്ദു സംസ്കാരത്തിനും അവന്‍റെ ഗാര്‍ഹികാന്തരീക്ഷത്തിലെ സമാധാനത്തിനു പോലും ഭീഷണകരമായി, ദിവസേന അരങ്ങേറുന്ന തീവ്ര ഇസ്ലാമിസ്റ്റ് കടന്നാക്രമണങ്ങളുടെ വെളിച്ചത്തില്‍, ഇയാളുടെ നടപടിയിലെ ശരിതെറ്റുകള്‍ സമൂഹം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സഹിഷ്ണുതയുടേയും  സാഹോദര്യത്തിന്റെയും അഹിംസയുടെയും മാത്രം പര്യായമായി ലോകം കണ്ടിരുന്ന ഹിന്ദു സമൂഹത്തിൽ നിന്നും ഇടക്കിടെയെങ്കിലും ഉണ്ടാകുന്ന ഇത്തരം അപവാദങ്ങൾ (aberrations) ഗൗരവതരമായി കണ്ട് വിശകലനം ചെയ്യേണ്ടതുമുണ്ട് ...

#LoveJihad

-- ശ്രീനിവാസന്‍


Link to my Facebook post:
https://www.facebook.com/photo.php?fbid=10215429572237999&set=a.4609933331861.2190501.1398303983&type=3&theater

Thursday, November 30, 2017

വ്യക്തി സ്വാതന്ത്ര്യവും മതേ'തറ' ജിഹാദികളും!

മതം മാറ്റക്കേസിലെ അഖില ഒരിക്കലും ഹാദിയ എന്ന പേര് സ്വീകരിച്ചതായി ഔദ്യോഗിക പ്രമാണങ്ങള്‍ ഇല്ല എന്നിരിക്കെ, കേരളത്തിലെ മാധ്യമങ്ങള്‍ തുടര്‍ച്ചയായി 'ഹാദിയ' എന്നു മാത്രം അവരെക്കുറിച്ച് സംബോധന ചെയ്യുന്നത് ചില വ്യക്തമായ അജണ്ടകളുടെ ഭാഗമാണ്. അഖിലയുടെ നിര്‍ബന്ധിത മതം മാറ്റ കേസ് പരിഗണനയിലിരിക്കെ, ഹൈക്കോടതിയുടെ നിനിര്‍ദ്ദേശാനുസരണം, സൈനബ എന്ന 'സാമൂഹ്യ പ്രവര്‍ത്തക'യുടെ സംരക്ഷണയില്‍ കഴിയുന്നതിനിടെയാണ് അനധികൃതമായി ശെഫീന്‍ ജെഹാന്‍ എന്ന വ്യക്തിയെക്കൊണ്ട്‌ ഒരു കൂട്ടം തല്‍പ്പര കക്ഷികള്‍ ചേര്‍ന്ന് അഖിലയുടെ വിവാഹം നടത്തിയത്.
മുസ്ലിം വ്യക്തി നിയമാനുസൃതമായോ ഹിന്ദു നിയമാനുസൃതമായോ പാലിക്കേണ്ട നിബന്ധനകള്‍ അനുസരിച്ചല്ലാ ഈ തട്ടിക്കൂട്ടു വിവാഹം നടത്തിയത് എന്ന് പിന്നീട് കോടതി തന്നെ വിലയിരുത്തുകയുണ്ടായി, മാത്രവുമല്ല, ശെഫീനെന്ന വ്യക്തിയുമായി അഖിലയ്ക്ക് വിവാഹപൂര്‍വ ബന്ധമോ പരിചയമോ പോലും ഉണ്ടായിരുന്നില്ല എന്ന വാസ്തുതയും ശ്രദ്ധേയമാണ്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടു തന്നെയാണ് ഹൈക്കോടതി അവരുടെ വിവാഹം അസാധുവായി പ്രഖ്യാപിച്ചതും അഖിലയുടെ സംരക്ഷണം മാതാപിതാക്കള്‍ക്ക് വിട്ടുകൊടുത്തതും.

അതുവരെ, പര്‍ദക്കു പിന്നില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന പോപ്പുലര്‍ ഫ്രണ്ട് എന്ന തീവ്രവര്‍ഗീയ രാഷ്ട്രീയ സംഘടന ഈയവസരത്തിലാണ് കേസില്‍ പ്രത്യക്ഷമായി ഇടപെടാന്‍ തുടങ്ങിയതും, ജഡ്ജിയെ അപമാനിച്ചു പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതും, കേസ് ഏറ്റെടുത്തു നടത്തുന്നതിനുവേണ്ടിയുള്ള ഫണ്ടുശേഖരണം അടക്കമുള്ള തുടര്‍ നടപടികള്‍ക്ക് തുടക്കമിട്ടതും.

കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിച്ചുകൊണ്ടിരിക്കേയാണ് കോടതിയേയും രാജ്യത്തെയും ഒരേപോലെ ഞെട്ടിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങളുടെ വെളിപ്പെടുത്തലിലൂടെ സൈനബ പോപ്പുലര്‍ ഫ്രണ്ടിന്‍റെ സജീവ പ്രവര്‍ത്തകയാണെന്നും ഇവരുടെ സംഘടന ഇന്ത്യയിലെ IS പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഭീകരരാണെന്നും, മത പഠനത്തിന്‍റെ പേരില്‍ സത്യസരണിയില്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്നും മറ്റുമുള്ള ഒട്ടേറെ സത്യങ്ങള്‍ പുറം ലോകം അറിയുന്നത്.

ഇതുകൂടാതെ, NIA നടത്തിയ അന്വേഷണങ്ങളില്‍ ഷെഫീന്‍ ജെഹാന്‍ എന്ന വ്യക്തിയുടെ ഐഎസ് തീവ്രവാദികളുമായുള്ള ബന്ധങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളും പുറത്തു വന്നിരുന്നു.
അതുകൊണ്ടുതന്നെ, സുപ്രീംകോടതിയുടെ പരിഗണനയിലുള്ള അഖില കേസ് വെറുമൊരു മതം മാറ്റ കേസോ, വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റ കേസോ, മറ്റൊരു അച്ഛന്‍-അമ്മ-മകള്‍-ഭാര്യാ-ഭര്‍തൃ കുടുംബ തര്‍ക്കമോ അല്ല, മറിച്ച് മനുഷ്യക്കടത്ത് അന്താരാഷ്ട്ര തീവ്രവാദം തുടങ്ങിയ രാജ്യ സുരക്ഷേയെത്തന്നെ ബാധിക്കുന്ന അതീവ ഗുരുതരമാര്‍ന്ന വിഷയങ്ങളാണ്.

ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് ഈ കേസ് മാനുഷിക പരിഗണനകളേക്കാളും, വ്യക്തി-മത വികാരങ്ങളേക്കാളും മുകളില്‍ ഉയര്‍ന്ന് വളരെ പക്വതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. തുടര്‍ച്ചയായ മതപ്രബോധനങ്ങളും മാധ്യമ വിചാരണകളും സാമൂഹ്യ മാധ്യമങ്ങളുടെ കടന്നുകയറ്റവും 'അഭ്യുദയകാംക്ഷി'കളുടെ സമ്മര്‍ദ്ദവും അഖിലയെ ഇപ്പോള്‍ ഒരു പ്രത്യേക മാനസിക നിലയിലാക്കിയിരിക്കുകയാണ്എന്ന വസ്തുതയും കോടതിയുടെ പ്രത്യേക പരിഗണന അര്‍ഹിക്കുന്നു.
നൊന്തു പെറ്റ അമ്മയെക്കാളും ഇക്കാലമത്രയും ലാളിച്ചു വളര്‍ത്തിയ അച്ഛനേക്കാളും മുകളിലായി ഇന്നലെക്കണ്ട മതത്തെയും അതിലൂടെ ആര്‍ജിച്ച ഭര്‍ത്താവിനെയുമാണ് അഖിലക്കു പ്രിയമെന്നും ശെഫീനെയാണ് രക്ഷാകര്‍ത്താവായി വേണ്ടതെന്നും കോടതിയിലെ വാദങ്ങള്‍ക്കിടെ തുടര്‍ച്ചയായി അഖില നടത്തിയ അഭ്യര്‍ത്ഥനകളും ഈ വാദം ശരിവയ്ക്കുന്നു. പ്രായോഗികമായ ഭാവി തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഇത്തരുണത്തില്‍ ആ പെണ്‍കുട്ടി പ്രാപ്തയല്ല എന്നത് അവരുടെ മൊഴികളില്‍ വ്യക്തമാണ്.

ഇക്കാരണങ്ങള്‍കൊണ്ട്, അഖിലയെ അവരുടെ പഠനം പൂര്‍ത്തിയാക്കാന്‍ വിദ്യാലയത്തിലേക്ക്‌ തിരിച്ചയക്കാനുള്ള കോടതിയുടെ തീരുമാനം തികച്ചും സ്വാഗതാര്‍ഹമാണ്, അഭിനന്ദനീയമാണ്. കേസ് തുടര്‍ന്നും സുപ്രീംകോടതിയുടെ പരിഗണനയിലാണ് എന്നിരിക്കെ, കേരളത്തിലെ ജിഹാദി മാധ്യമങ്ങള്‍, അവര്‍ക്ക് വ്യക്തമായ മറ്റു സ്വാര്‍ത്ഥ കാരണങ്ങള്‍ ഇല്ലഎങ്കില്‍, ദിവസേന അന്തിച്ചര്‍ച്ച നടത്തി വിധിയെഴുതുന്നത് അപക്വമാണ്, അനാശാസ്യമാണ്. -- ശ്രീനിവാസന്‍ പോസ്റ്റിന്നാധാരമായ വാര്‍ത്ത‍ ഇവിടെ:

http://www.manoramanews.com/daily-programs/9mani-charcha/2017/11/28/is-the-individual-freedom-of-hadiya-completed.html

Friday, August 18, 2017

സണ്ണി സൂപ്പറാണ് ...

കേരളം സംസ്കൃതിയുടെ ഈറ്റില്ലം!


"സണ്ണിയുടെ ഒരു കടാക്ഷത്തിനായി കൊച്ചിയില്‍ തടിച്ചുകൂടിയത് ആയിരങ്ങൾ. തിരക്കു മൂലം SBI ശാഖയുടെ മുകളിലും അതുവഴി കടന്നു പോയ ബസ്സിന്‍റെ മുകളിലും കയറിയിരുന്നാണ് പലരും താരത്തെ ദര്‍ശിച്ചത്. ഇതിനിടെ മെട്രോയുടെ ഭാഗമായി MG റോഡിൽ സ്ഥാപിച്ചിരുന്ന സ്റ്റീൽ ബാരിക്കേഡ് തിരക്കിൽ തകർന്നു വീണു. വേദിക്കു തൊട്ടടുത്തുണ്ടായിരുന്ന ATM കൗണ്ടറിനു മുകളിലെ നെയിം ബോർഡിൽ ആളുകൾ കയറിയതോടെ അതു താഴെവീഴുകയും ചെയ്‌തു, പലര്‍ക്കും പരിക്കേറ്റു" -- വാര്‍ത്ത‍.

വീഡിയോ ലിങ്ക്:
https://www.facebook.com/100012108934495/videos/333615920385370/

ഏറ്റവും ഉയര്‍ന്ന വിദ്യാസ നിലവാരമുള്ളതും സാംസ്കാരിക ഔന്നത്യം പുലര്‍ത്തുന്നവരുമായ കേരളീയരാണ് ഇന്ന് രാജ്യത്തെ ഏറ്റവും വലിയ മദ്യ ഉപഭോക്താക്കള്‍. മയക്കുമരുന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഇവിടുന്നു തന്നെയാണ് ഏറ്റവും കൂടുതല്‍ സ്ത്രീപീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുപ്പെടുന്നതും. സ്വയം സദാചാരപ്പോലീസ് ചമയുന്ന ഇവരില്‍ അസംഖ്യം പേരാണ് ഒളിഞ്ഞും തെളിഞ്ഞും അവിഹിതരതിയിലേര്‍പ്പെടുന്നത്.

ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതും വര്‍ഗീയ വൈര്യം വളരുന്നതും ഇവിടെത്തന്നെ. കമ്മ്യൂണിസത്തിന് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റുള്ള ഇവിടെനിന്നാണ് വിഘടനവാദികള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ സഹായ സഹകരണങ്ങള്‍ ലഭിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഐഎസില്‍ ചേര്‍ന്നതും ഇവിടെനിന്ന് തന്നെ.

ഏറ്റവും കൂടുതല്‍ കള്ളക്കടത്തും, മയക്കുമരുന്നും, കള്ളപ്പണവും പിടിക്കപ്പെടുന്നതും ഇവിടെ നിന്നു തന്നെ. കലാ സാംസ്കാരിക മേഖലയില്‍ ഔന്നത്യം പുലര്‍ത്തുന്ന ഇവിടെ നിന്നാണ്‌ താലി സമരങ്ങള്‍ക്കും ഉമ്മസമരങ്ങള്‍ക്കും അരങ്ങേറ്റം കുറിച്ചത്. അമേരിക്കയില്‍ തുണിയില്ലാത്ത സിനിമയില്‍ മാത്രം അഭിനയിച്ചിരുന്ന സണ്ണി ലിയോണിനെക്കാണാന്‍ ഇത്രമാത്രം  ജനങ്ങള്‍ തടിച്ചുകൂടിയ സ്ഥലവും വേറൊന്നില്ല.

കേരളം സംസ്കൃതിയുടെ ഈറ്റില്ലം!

Link to my FaceBook Post:https://www.facebook.com/cheenachanv/posts/10214414026729996

പോസ്റ്റിന്നാധാരമായ വാര്‍ത്ത‍:
http://www.mathrubhumi.com/movies-music/news/sunny-leone-arundhati-bollywood-1.2173213

ജ്വരം മൂത്ത് പ്രാന്തായാല്‍ ...

ജ്വരം മൂത്ത് പ്രാന്തായാല്‍ ...



കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ കൊതുക് പകര്‍ത്തുന്ന എന്‍സിഫലിറ്റിസ് എന്ന ഒരുതരം ജപ്പാന്‍ പനി കഴിഞ്ഞ മുപ്പതു വര്‍ഷമായി 50,000 കുരുന്നുകളുടെ ജീവനാണ് അപഹരിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഈ മസ്തിഷ്ക ജ്വരം ബാധിച്ച് BRD ആശുപത്രിയില്‍ മാത്രമായി 3,000 കുഞ്ഞുങ്ങളാണ് മരണപ്പെട്ടത്. യോഗി ഭരണമേറ്റ ശേഷം അദ്ദേഹത്തിന്‍റെ ശക്തമായ ഇടപെടലുകളെത്തുടര്‍ന്ന്‍ ഇത്തവണ മരണ സംഘ്യ നൂറില്‍ താഴെ മാത്രമാണ് സംഭവിച്ചത്.

ആരോഗ്യമേഖലയില്‍ അത്യാധുനിക സൗകര്യങ്ങള്‍ നിലവിലുള്ളതും, ഉത്തര്‍പ്രദേശിലെ ഒരു ജില്ലയുടെ മാത്രം വലുപ്പമുള്ളതുമായ കേരളത്തില്‍ ഈ സീസണില്‍ മാത്രം സാധാരണ പനി ബാധിച്ച് മരണപ്പെട്ടവരുടെ സംഘ്യ 600-ല്‍ കൂടുതലാണ്.

ഈ സത്യം മറച്ചുവച്ചുകൊണ്ട്, കേരളത്തിലെ ജിഹാദി മാധ്യമ നപുംസകങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയായി, കുരുന്നുകള്‍ മരണപ്പെട്ട ഉത്തര്‍ പ്രദേശിലെ ഖോരഖ്പൂരില്‍ തമ്പടിച്ച് ദിവസേന അസത്യ വാര്‍ത്തകള്‍ പടച്ചുവിട്ട് ദുഷ്പ്രചരണം നടത്തുന്നത്, ഇന്ന് ആ സംസ്ഥാനം ഭരിക്കുന്നത്‌ ഒരു ഹിന്ദു യോഗിവര്യന്‍ ആയതുകൊണ്ടുമാത്രമാണ് ...


അസഹിഷ്ണുതയുടെ അരക്ഷിതാവസ്ഥ!

അസഹിഷ്ണുതയുടെ അരക്ഷിതാവസ്ഥ!


സ്വതേ സത്സ്വഭാവികളും സമാധാനപ്രിയരുമായിരുന്ന ഭാരതത്തിലെ മുസ്ലിം സഹോദരങ്ങള്‍ക്ക്‌ സമൂഹത്തില്‍ ഇങ്ങനെയൊരു അവസ്ഥ വന്നത്, ശ്രീ അന്‍സാരിയെപ്പോലെ അസഹിഷ്ണുക്കളായ തീവ്രമതചിന്തകരുടെ പ്രചോദനവും കമ്മ്യുണിസ്റ്റ് ഭീകരരോടോത്തുള്ള അവരുടെ സഹവര്‍ത്തിത്വവുമാണ്.
കാലങ്ങളായി നിങ്ങളെ ഉപയോഗിച്ച് ഇടതു-വലതു കക്ഷികള്‍ രാഷ്ട്രീയ മുതലെടുപ്പ് നേടുകയായിരുന്നു എന്ന സത്യം ഇനിയെങ്കിലും നിങ്ങള്‍ തിരിച്ചറിയുക. മുസ്ലിം സമൂഹത്തിനു വന്നുപെട്ട കളങ്കം തിരുത്താന്‍ പുതിയ ഒരു തലമുറയെ പ്രാപ്തരാക്കാനുള്ള സമയം ഇനിയും വൈകിയിട്ടില്ല. സമുദായത്തെ വീണ്ടും മുഖ്യധാരനിലേക്ക് കൊണ്ടുവരുന്നതിനായി ഒവൈസിമാരെയും മദനിമാരേയും പോലുള്ള പുഴുക്കുത്തുകളെ സാമൂഹ്യ ഭ്രഷ്ട് കല്പിച്ചു പുറത്താക്കൂ.

ഒരു ബഹുസ്വര രാഷ്ട്രമായ ഭാരതത്തിന്‍റെ മതേതര നിലപാടുകള്‍ ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ചുമതല‍, സുബുദ്ധി ഇനിയും തീവ്രവാദികള്‍ക്ക് പണയപ്പെടുയിട്ടില്ലാത്ത നിങ്ങളില്‍ ചിലരില്‍ നിക്ഷിപ്തമാണ്. രാഷ്ട്രത്തിന്‍റെ ഐക്യവും അഖണ്ഡതയും സുരക്ഷയും ഉറപ്പുവരുത്താനായി മതസൗഹാര്‍ദത്തിനും, സാഹോദര്യത്തിനും സഹവര്‍ത്തിത്വത്തിനും ഒരു അവസരം കൂടി നല്‍കൂ, പ്ലീസ് ...
സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി തന്‍റെ ആശങ്ക രേഖപ്പെടുത്തിയ വാര്‍ത്ത മാതൃഭൂമിയില്‍:

അച്ചൂനെ കാണിച്ച് നാറിയെ കെട്ടിക്കുന്ന വിദ്യ ...

അച്ചൂനെ കാണിച്ച് നാറിയെ കെട്ടിക്കുന്ന വിദ്യ ...



അഞ്ചാം വര്‍ഷത്തോടെ അഴിമതിയുടെ കൂടാരമായി മാറിയിരുന്ന ഉമ്മന്‍ ഭരണത്തില്‍ നിന്നും ജനങ്ങള്‍ വലിയൊരു ഒരാശ്വാസം തേടിയാണ് മുഖ്യമന്ത്രിയായി അച്യുതാനന്ദനെക്കണ്ട് ഇടതുപക്ഷത്തിനു വേണ്ടി വോട്ടു ചെയ്തത്.

പക്ഷേ പിണനാറി വിജയന്‍ അവസാന നിമിഷം കസേരെ തട്ടിപ്പറിച്ച് മുഖ്യനായി സ്വയം അവരോധിതനായത് ഒരു കടുത്ത ജനവഞ്ചനയുടെ ഭാഗമായിരുന്നു. ഭരണനിപുണത തൊട്ടുതീണ്ടിയിട്ടില്ലാത്ത പിണറായി, കിട്ടിയ അവസരം കൊണ്ട്, അക്രമം അഴിച്ചുവിട്ട്‌ കേരളത്തില്‍ RSS-കാരെ അമര്‍ച്ച ചെയ്തു പാര്‍ട്ടി വളര്‍ത്താന്‍ മാത്രമാണ് അധികാരം ഉപയോഗിക്കുന്നത്.

അമളി മനസ്സിലാക്കിയ ജനങ്ങള്‍ അവര്‍ക്കു കിട്ടുന്ന ഏറ്റവും അടുത്ത അവസരത്തില്‍ തന്നെ ഈ പരമ നാറിയുടെ സര്‍ക്കാരിനെ പുരന്തള്ളുന്നതായിരിക്കും, സംശയമ വേണ്ടാ ...

Thursday, August 3, 2017

ദൈവം കൈവിട്ട നാട് ...

കേരളത്തിൽ ‘താലിബാനിസം’: പിണറായി സർക്കാരിന് ലോക്സഭയിൽ രൂക്ഷ വിമർശനം ...

കമ്മ്യൂണിസ്റ്റ് തീവ്രവാദവും മുസ്ലിം ഭീകരവാദവും താദാത്മ്യം പ്രാപിക്കുന്ന അത്യന്തം ആപല്‍ക്കരമായ ഒരു  സ്ഥിതിവിശേഷമാണ് ഇന്നു കേരളത്തില്‍ കണ്ടുവരുന്നത്‌. ഒന്നിനു പൂരകമായി മറ്റൊന്നു മാറിയതോടെ മലയാളിയുടെ നൃശംസതയ്ക്ക് മാറ്റു കൂടി. ഇതാണ് ഇന്ന് പച്ചമനുഷ്യനെ 51-ഉം 84-ഉം വെട്ടുകളില്‍ അറുത്തു കൊല്ലാന്‍ നമ്മുടെ സഹോദരങ്ങള്‍ക്ക്‌ പ്രേരകശക്തിയായി മാറുന്നത്.

മലയാളിക്ക് നാളിതുവരെ അന്യമായിരുന്ന സലഫിസവും, വഹാബിസവും താലിബാനുമൊക്കെ കടല്‍ കടന്ന് നമ്മുടെ നാട്ടിന്‍പുറങ്ങളിലേക്ക് പടര്‍ന്നതോടെയാണ് പ്രവാചകനുവേണ്ടി വാളെടുത്ത് അധ്യാപകന്‍റെ കൈവെട്ടാനും, അന്യദേശമായ സിറിയയിലേയ്ക്ക് കുടിയേറി പാര്‍ത്ത് ആടുമേയ്ക്കാനും, ക്രൂരതയുടെ പര്യായമായ ഐഎസില്‍ ചേരാനുമൊക്കെ   മലയാളിയെ പ്രാപ്തരാക്കിയത്.

കേരളത്തിലെ ചില തീവ്രമുസ്ലിം മതസംഘടനകളുടെ ഒത്താശയും മാറിമാറി വന്ന ഇടതു-വലതു കക്ഷികളുടെ മൌനാനുവാദവും, സാക്ഷരമാലയാളിയുടെ മതേതര മനോഭാവവും ഈ പ്രവണതകള്‍ക്ക് ധൈര്യം പകര്‍ന്നിരുന്നു എന്നത് നിരാകരിക്കാനാവത്ത ഒരു വസ്തുത മാത്രം ...

Link to the news item on which the post is based on:

http://www.manoramaonline.com/news/latest-news/2017/08/02/political-opponents-were-being-killed-in-Talibani-style-i-kerala-says-meenakshi-lekhi-mp.html


Have a look on another referenced link:

http://www.mathrubhumi.com/news/india/maximum-communal-violence-related-incidents-in-opposition-ruled-states-kiren-rijiju-1.2132330
-- ശ്രീനിവാസന്‍


Saturday, June 3, 2017

ഹാപ്പി മല്ലൂസ്

മലയാളികള്‍ക്ക് സന്തോഷം കുറവെന്ന് മനോരമ ന്യൂസ് ഹാപ്പിനെസ് സര്‍വേ ...


"പഫ്സ് വാങ്ങാന്‍ പത്തു രൂപ മോഷ്ടിച്ച മകനെ  അമ്മ പൊള്ളലേല്‍പ്പിച്ചു; ഒമ്പതുകാരന് ഗുരുതര പരിക്ക്. തൊടുപുഴയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്. അമ്മയുടെ ക്രൂരതയില്‍ മകന്റെ കൈയ്ക്കും മുഖത്തും വയറിനും പരിക്കേറ്റിട്ടുണ്ട്" -- മാതൃഭൂമി ന്യൂസ്‌



"10 രൂപ കണ്ടില്ല!! മൂന്നാം ക്ലാസുകാരനോട് അമ്മ ചെയ്തത് കണ്ണില്ലാത്ത ക്രൂരത!!" -- വേറൊരു ഓണ്‍ലൈന്‍ പത്രം

"എന്തു ശിക്ഷയും ഏറ്റുവാങ്ങാം: പഫ്സ് വാങ്ങാന്‍ പണം മോഷ്ടിച്ച കുട്ടിയെ ഉപദ്രവിച്ച അമ്മ" -- മനോരമ ന്യൂസ്‌

ഈ വാര്‍ത്തകള്‍ വായിച്ച മലയാളികളുടെ സ്വകാര്യ അഭിപ്രായങ്ങള്‍  അറിയാന്‍ താല്പര്യമുണ്ട്. നിങ്ങളുടെ സത്യസന്ധവും സ്വതന്ത്രവുമായ കമന്റ്സ് ദയവായി രേഖപ്പെടുത്തുമല്ലോ.

http://www.mathrubhumi.com/videos/news/news-in-videos/mother-inflicts-burn-injuries-on-nine-year-old-son-1.1982056

"ലേഖകന്‍റെ  അഭിപ്രയമെവിടെ?" എന്നായിരിക്കും നിങ്ങളുടെ ചോദ്യം, അല്ലേ, കേട്ടോളൂ, അതിങ്ങനെ: ഇതിലും ചെറിയ പ്രായത്തില്‍ സ്കൂളില്‍ പോകാന്‍ സ്ഥിരമായി മടി കാണിച്ചിരുന്ന എന്നെ എന്‍റെ അമ്മ കുടക്കാല്‍ ഒടിയുന്നതുവരെ കുട കൊണ്ട് തല്ലി പള്ളിക്കൂടത്തിലെത്തിച്ചിട്ടുണ്ട്...

ഞങ്ങളെ ഏഴാം ക്ലാസ്സില്‍ പഠിപ്പിച്ചിരുന്ന അബ്ദു സാര്‍ (വട്ടപ്പേര് വക്കന്‍) ഉത്തരം തെറ്റിച്ചാല്‍ കയ്യില്‍ പെന്‍സില്‍ കൂട്ടിപ്പിടിച്ച് ചെവി പൊന്നാക്കുമായിരുന്നു... മലയാളം പഠിപ്പിച്ചിരുന്ന ദിവാകരന്‍ വാദ്യാർ (വട്ടപ്പേര് വിക്കന്‍) ചൂരലിനടിച്ചു തൊലി പൊട്ടിച്ചതുകൊണ്ട്‌, തുട പഴുത്ത് നിക്കറിടാന്‍ പറ്റാത്ത അവസ്ഥവരെ വന്നിട്ടുണ്ട്.

സ്വഭാവ വൈകല്യം കൊണ്ട് തുടര്‍ച്ചയായി വിക്രുതികാട്ടി  വീടിനും നാടിനും ശല്യമായി മാറുന്ന കുട്ടികളെ  നേര്‍വഴിക്കു നയിക്കുന്നതിന്‍റെ ഭാഗമായി, വേറെ വഴിയില്ലാത്തതുകൊണ്ട്‌, ചട്ടുകം പഴുപ്പിച്ചു ശരീരം പൊള്ളിക്കുന്ന തരത്തിലുള്ള ചില ശിക്ഷണരീതികള്‍ അക്കാലത്തെ ചില മാതാ-പിതാക്കള്‍ സ്വീകരിച്ചിരുന്നു എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.

ഇവര്‍ക്കാര്‍ക്കുമെതിരെ ശബ്ദിക്കാനോ, സമൂഹത്തിലെ അത്തരം അസമത്വങ്ങള്‍ക്കെതിരെ വാളോങ്ങാനോ അന്ന് ചൈൽഡ് ഹെല്പ് ലൈൻ നമ്പരോ, ശിശു ക്ഷേമ വകുപ്പോ, എന്തിനേറെ, ഇതുമാതിരി  'മനുഷ്യ സ്നേഹികളായ' അയൽക്കാരോ ഈ നാട്ടില്‍ ഇല്ലായിരുന്നു. ഇന്നു കാലം മാറി, മക്കളെ ശിക്ഷിക്കാന്‍ പോയിട്ട്  ശകാരിക്കാന്‍ പോലും മാതാ-പിതാക്കള്‍ക്ക് അവകാശമില്ല. ഉമ്മസമരത്തില്‍ പങ്കെടുത്തു തിരിച്ചു വന്ന മകളെ കണ്ടു തരിച്ചു നില്‍ക്കാന്‍ മാത്രമേ നമ്മുടെ മാതാ-പിതാക്കന്മാര്‍ക്കാവുന്നുള്ളൂ!


ഏതായാലും, ഒരു കാര്യത്തില്‍ വ്യക്തതയുണ്ട്, ഉത്തരവാദിത്വബോധമുള്ള രക്ഷിതാക്കളുടെയും ആരാധ്യരായ അധ്യാപകരുടെയും ശിക്ഷണത്തില്‍ വളര്‍ന്ന ഒരു തലമുറയായിരുന്നതുകൊണ്ടായിരിക്കണം അക്കാലത്തെ മലയാളികള്‍ ഭയഭക്തി ബഹുമാനമുള്ളവരും ഇന്നത്തെക്കാളേറെ സന്തോഷവാന്മാരുമായിരുന്നു. അതുകൊണ്ടുതന്നെ ആയിരിക്കണം വിരമിക്കുന്ന പ്രധാനാധ്യാപികയ്ക്കു ചിതയൊരുക്കുന്നതും, പ്രിന്‍സിപ്പാളിന്‍റെ കസേര കത്തിക്കുന്നതും, അവരോടു വിരല്‍ ചൂണ്ടി സംസാരിക്കുന്നതുമൊക്കെ ഞങ്ങളുടെ തലമുറക്കു ചിന്തിക്കാനാവുന്ന പ്രവൃത്തിയായിരുന്നില്ല.


https://www.youtube.com/watch?v=z7crXWIARU0

സ്വന്തം സംസ്കാരവും മത-വിശ്വാസവും വെടിഞ്ഞ്, പരിപാലിച്ച  മാതാ-പിതാക്കളെയും സ്വജനങ്ങളെയും ജനിച്ചു വളര്‍ന്ന നാടും സമൂഹത്തെയും പോലും ഉപേക്ഷിച്ചു ഒരു സുപ്രഭാതത്തില്‍  വൈദേശിക മതത്തെ പുണരാനും അവരുടെ പ്രവാചകനുവേണ്ടി സിറിയയില്‍ ആടുമേയ്ക്കാനും ആ തലമുറക്കു തോന്നിയിരുന്നില്ലെങ്കില്‍ അതിനുള്ള കാരണവും മറ്റൊന്നായിരിക്കാനിടയില്ല.

-- ശ്രീനിവാസന്‍


Tuesday, May 23, 2017

മദ്യം വിഷം, മദ്യനയം വിഷമയം ...


മദ്യം വിഷം, മദ്യനയം വിഷമയം ...

ഇടതും വലതും മാറി മാറി ഭരിച്ചു മുടിച്ച കേരളത്തിന്‍റെ ഏറ്റവും വലിയ വരുമാന സ്രോതസ് കള്ളുവില്പ്പന തന്നെയാണ്. സുപ്രീംകോടതിയുടെ പാതയോര മദ്യവില്‍പ്പന വിധിയെ മറ്റു സംസ്ഥാനങ്ങള്‍ അവസരോചിതമായി നേരിട്ടപ്പോള്‍, വിധി കേരളത്തിന്‍റെ സാമ്പത്തിക നില തകരാറിലാക്കി, ശമ്പളവും പെന്‍ഷനും പോലും നല്‍കാനാവാതെ കേരളസര്‍ക്കാര്‍ നിയമം മറികടക്കാന്‍ കുറുക്കുവഴി തേടുന്ന ഒരു സ്ഥിതിവിശേഷമുണ്ടായി.
ഘട്ടംഘട്ടമായി മദ്യനിരോധനം ലക്ഷ്യമിട്ടിരുന്ന UDF സര്‍ക്കാര്‍ കൂടുതല്‍ ബിയര്‍ പാര്‍ലറുകള്‍ അനുവദിച്ചതും; നിരോധനമല്ല വര്‍ജനമാണ് നയം എന്ന് ആണയിടുന്ന LDF സര്‍ക്കാര്‍, ബിയര്‍ മദ്യമല്ല എന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതും ജനങ്ങളെ വിഡ്ഢികളാക്കി ഭരണം നില നിറുത്തുന്നതിന്‍റെ ഭാഗമായിരുന്നു. ഇന്നത്തെ അവസ്ഥയില്‍ മദ്യവരുമാനമില്ലാതെ കേരളത്തിന്‍റെ സമ്പദ് രംഗം തകരും. അതുകൊണ്ടുതന്നെയാണ്, മലയാളിയുടെ മദ്യ ഉപഭോഗം കുറയ്ക്കുന്നതിനു വേണ്ട ക്രിയാത്മകമായ നടപടികളെടുക്കുന്നതില്‍ ഇരുകൂട്ടരും അസമര്‍ത്ഥരാവുന്നത്. കേരള സര്‍ക്കാരിന്‍റെ ഏറ്റവും പുതിയ നിര്‍ദേശവും ഇവരുടെ കപട മദ്യ നയത്തെ ഒരിക്കല്‍ക്കൂടി ബലപ്പെടുത്തുന്നു.
ഇരു കക്ഷികളുടെയും നയങ്ങള്‍ക്ക് സത്യസന്ധത ഉണ്ടായിരുന്നെങ്കില്‍ നിയമത്തെ മറികടക്കാന്‍ കുറുക്കുവഴികള്‍ തേടാതെ, ഇങ്ങനെയുള്ള വിധികള്‍ ഒരവസരമാക്കിമാറ്റി ജനങ്ങളോടൊപ്പം നില്‍ക്കുകയായിരുന്നു അഭിലഷണീയം. ഇരുകൂട്ടരുടെയും മദ്യനയങ്ങളെ സര്‍വകക്ഷികളിലെയും പുരുഷകേസരികള്‍ സഹര്‍ഷം സ്വാഗതം ചെയ്യുമ്പോള്‍, ഈ അനീതിക്കെതിരെ കേരളത്തിലെ വനിതകളോ അവര്‍ പ്രതിനിധീകരിക്കുന്ന സംഘടനകളോ മുന്നോട്ടുവരുന്നില്ല എന്നത് സ്ത്രീസമത്വം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നു എന്ന് ചങ്കൂറ്റം കൊള്ളുന്ന മലയാളി സ്ത്രീകള്‍ സത്യത്തില്‍ സ്വതന്ത്രരാണോ എന്നു ശയിക്കേണ്ടിയിരിക്കുന്നു.

പോസ്റ്റിന് ആധാരമായ വാര്‍ത്ത  മാതൃഭൂമിയില്‍:
http://www.manoramaonline.com/news/just-in/2017/05/20/06-chn-excise-on-petty-case.html
എന്‍റെ FB പോസ്റ്റിലേക്കുള്ള ലിങ്ക്: https://www.facebook.com/cheenachanv/posts/10213424323748040