സ്വതന്ത്ര സമരസേനാനി!
രാജ്യദ്രോഹ നടപടികള്‍ക്ക് തടവിലായി, 6-മാസം ജാമ്യത്തിലിറങ്ങിയ കനയ്യ കുമാറിന് JNU-കാമ്പസ്സില്‍ ഉജ്ജ്വല സ്വീകരണം. ജാമ്യ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് JNU-ലെ കുട്ടികളുടെ ആഘോഷ പരിപാടികളില്‍ ഗുണപരമായ ഒരുപിടി മാറ്റങ്ങൾ:
- സ്വീകരണ പരിപാടി മുഴുനീളെ ത്രിവർണ്ണ പതാകക്കു കീഴില്‍;
- ഖാലിദ്-കശ്മീര്‍-ആജാദി, ഇവരാരുമില്ല; പാകിസ്ഥാന്‍ പതാകയില്ല;
- അഫ്സല്‍ ഒരു കരു മാത്രം; വെമുലയാണ് ഗുരു;
- പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളില്ല; ഇന്ത്യാ വിരുദ്ധ വാചകങ്ങള്‍ തീരെയില്ല;
- രാജ്യത്തെ നിയമ വ്യവസ്ഥയിലും ഭരണ ഘടനയിലും പരിപൂർണ വിശ്വാസം;
- ഇന്ത്യയില്‍ നിന്നും സ്വാതന്ത്ര്യം വേണ്ടേ വേണ്ടാ!
പക്ഷെ ഇന്ത്യയില്‍ ഒത്തിരി കാര്യങ്ങളില്‍ സ്വാതന്ത്ര്യം വേണ്ടതായുണ്ട്:
- ദാരിദ്യ്രത്തില്‍ നിന്നും സ്വാതന്ത്ര്യം,
- പിന്നോക്കാവസ്ഥയില്‍ നിന്നും സ്വാതന്ത്ര്യം,
- വിവേചനത്തില്‍ നിന്നും സ്വാതന്ത്ര്യം,
- അഴിമതിയില്‍ നിന്നും സ്വാതന്ത്ര്യം; കൂടാതെ, കഴിയുമെങ്കില്‍
- മുതലാളിത്തത്തില്‍ നിന്നും പരിപൂര്‍ണ സ്വാതന്ത്ര്യം!
അഴിമതിയില്‍ കുളിച്ച് ദേശവിരുദ്ധ നിലപാടുകളിലൂന്നി ഭീകര അനുകൂല നടപടികളിലൂടെ കപട-മതേതരത്വം മാത്രം പിന്തുടര്‍ന്ന് 60-ലേറെ വർഷം അധികാരത്തിലിരുന്ന കോൺഗ്രസിന് ഇവയിലൊന്നും ഇന്ത്യന്‍ പൌരനു നല്‍കാന്‍ സാധിച്ചില്ല. ലോകം ചവറ്റു കൊട്ടയിലിട്ട ചുവപ്പുപടയാകട്ടെ വികസന വിരോധവും ദേശദ്രോഹ പ്രവര്‍ത്തനങ്ങളിലും മുഴുകി കൂട്ടിക്കൊടുപ്പ് കൊലപാതക രാഷ്ട്രീയത്തിന്‍റെ വക്താക്കാളായപ്പോള്‍ ഇന്ത്യയില്‍ വിപ്ലവം കൊണ്ടുവരും എന്ന ആശക്കും വകയില്ലാതായിരിക്കുന്നു.
നിജസ്ഥിതി ഇങ്ങനെയിരിക്കെ, കനയ്യയുടെ വാക്കുകള്‍ക്ക് സത്യസന്ധത യുണ്ടെങ്കില്‍; പ്രതിബദ്ധതയുള്ള ഒരു നേതാവാകാനാണ് അയാളാഗ്രഹിക്കുന്നെങ്കില്‍, വിഘടനവാദികള്‍ക്ക് ഇങ്കിലാബ് വിളിക്കാതെ; ദേശീയതയിലൂന്നി രാഷ്ട്രഹിതത്തില്‍ ഇതേ ലക്ഷ്യങ്ങള്‍ പിന്തുടരുന്ന പ്രധാനമന്ത്രി മോദിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ JNU-ലെ സതീര്‍ത്ഥ്യരെ ഉദ്ബോധിക്കുകയായിരുന്നില്ലേ ഉചിതം?
വന്ദേമാതരം!