Friday, September 5, 2014

ലോകാ:സമസ്താ സുഖിനോ ഭവന്തു!

ലോകാ:സമസ്താ സുഖിനോ ഭവന്തു!


ഗുരു വന്ദനത്തിനു ശേഷം ഒരു നിന്ദ!

ഭാരതീയ സംസ്കാരത്തിലെ ഉദാത്തമായ ചില ആചാരങ്ങള്‍ക്ക് അവസരോചിതമായ ശ്രേഷ്ഠതയും പ്രാധാന്യവുമുണ്ട്. ഇത്തരം അനുഷ്ഠാനങ്ങള്‍ ഇത്തരം പ്രത്യേക അവസരങ്ങളില്‍ പൊസിറ്റീവ് ഊര്‍ജം പ്രധാനം ചെയ്യുന്നതായി ശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു. മുറപ്രകാരം, ശുഭകാര്യങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ നിലവിളക്ക് തെളിയിക്കുക എന്നത് ജാതിമതഭേദമന്യേ ഭാരതീയര്‍ ലോമെമ്പാടും അംഗീകരിച്ചു പോരുന്ന, ഒരു സദാചാരമാണ്‌.

ഉദ്ഖാടകന്‍ ഏതു മതത്തില്‍ വിശ്വസിക്കുന്നവരായാലും നില വിളക്ക് തെളിയിച്ചു ഈ ശുഭകര്‍മം നിര്‍വഹിക്കുന്നതുകൊണ്ട് അവരുടെ മതവികാരം വ്രണപ്പെടുന്നതായി അനുഭവപ്പെട്ടിട്ടില്ല. ഒരു അതിഥിയും മന്ത്രി റബ്ബ് സാഹിബിന്‍റെ ശൈലിയില്‍ അസഹിഷ്ണുത പ്രകടിപ്പിച്ചും കണ്ടിട്ടില്ല. വിളക്ക് കൊളുത്തല്‍ ഏതെങ്കിലും തരത്തിലുളള ഒരു വര്‍ഗീയ അനുഭാവ പ്രകടനമായോ ഇതര മതസ്ഥര്‍ക്ക് വിദ്വേഷമോ ആരോചകമുളവാക്കുന്നതോ ആയ ഒരു പ്രവൃത്തിയായോ, ഇതിലൂടെ മറ്റേതെങ്കിലും തരത്തിലുള്ള ദോഷമോ വിദ്വേഷമോ, മാനക്കുറച്ചിലോ ആര്‍ക്കെങ്കിലും അനുഭവപ്പെട്ടതായും ഇതുവരെ അറിവില്ല.

ഏതായാലും രാജേട്ടന്‍, ചുമതലാബോധമുള്ള ഒരു മുതിര്‍ന്ന പൌരന്‍ എന്ന നിലയില്‍ അവസരത്തിനൊത്തുയര്‍ന്ന് റബ്ബ് സാഹിബിനെ വളരെ ഉപചാരപൂര്‍വ്വം വിളക്ക് തെളിയിക്കാന്‍ ക്ഷണിക്കുകയും ‘അപകടം വരില്ല, നല്ലതേ വരൂ’ എന്നുപദേശിച്ച് വേദിയില്‍ വച്ചുതന്നെ ഈ അഭിപ്രായം പ്രകടിപ്പിക്കുകയും ചയ്തത് ഔചിത്യമായി! ഹിന്ദുവും, ക്രിസ്ത്യാനിയും, മുസ്ലിമും ഒക്കെയാവുന്നതിലുമുപരി നമ്മള്‍ ഭാരതീയരാണ്‌ എന്ന് ലോകത്തിനു കാണിച്ചുകൊടുക്കാന്‍ കിട്ടുന്ന ഇത്തരം ചുരുക്കം ചില അവസരങ്ങളിലെങ്കിലും ജാതി-മത-വരണ വിവേചനങ്ങള്‍ മറന്ന് നമുക്കൊരുമിച്ച്‌ നില്ക്കുന്നതില്‍ ആപത്തൊന്നും ഉണ്ടാവുമെന്നു കരുതുന്നില്ല.

ഭാരതീയ സംസ്കാരവും അതിന്റെ മഹത്വവും ഉയർത്തിപ്പിടിക്കാന്‍ പ്രതിജ്ഞാബദ്ധനായ, ലോകം നമിക്കുന്ന ഭാരത സംസ്കാര പൈതൃകം വരും താലമുറയിലേക്ക് പകര്ന്നു നല്കാന്‍ ചുമതലയുള്ള, വിദ്യാഭ്യാസ മന്ത്രിയില്‍ നീന്നും, അതും ഒരു പൊതു വേദിയില്‍ നിരക്ഷരനെപ്പോലെ തരം താഴ്‌ന്നു പ്രതികരിച്ച മന്ത്രിയുടെ നടപടി നീന്ദനീയവും അപലപനീയവുമാമാണെന്ന് പറയാതെ വയ്യാ.

വിളക്ക് തെളിയിക്കാന്‍ രാജേട്ടന്‍ റബ്ബ്സാഹിബിനെ ക്ഷണിച്ചതിനെതിരായി, അദ്ദേഹത്തിനു മൃഗമാംസം കഴിച്ചാലെന്താണ് തെറ്റെന്നു ചിലരുടെ അഭിപ്രായപ്രകടനവും കണ്ടു. മാംസഭുക്കുകളില്‍ ഇന്ന് പൊതുവേ കണ്ടുവരുന്ന അപകടകരമായ ചില സ്വഭാവ വൈകല്യങ്ങള്‍ കൂടാതെ ഇത്തരക്കാര്‍ പിന്നീടു ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് അടിമയാകുന്ന കാഴ്ച, പ്രത്യേകിച്ചു മലയാളിള്‍ക്കിടയിലും കണ്ടുവരുന്നത്‌ സാധാരണമായിരിക്കുന്നു. അതുകൊണ്ട് തന്നെ മാംസഭക്ഷണം തിരസ്കരിച്ച് ലോകജനത ഇന്ന് സസ്യഭുക്കുകളായി വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയുമാണ്.

സത്യമിതാണെന്നിരിക്കെ രാജേട്ടനോട് മൃഗ മാംസം ഭക്ഷിക്കാന്‍ ഉപദേശിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും ഉചിതം റബ്ബ് സാഹിബും അദ്ദേഹത്തോട് കൂറ് പുലര്‍ത്തുന്ന അയാളുടെ അനുയായികളും അവരുടെ മത വിശ്വാസികളും ഓരോ മെഴുകുതിരിയെങ്കിലും തെളിയിച്ചു അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിലേക്ക് അല്പമെങ്കിലും പ്രകാശം പരത്താനാണ് ശ്രമിക്കേണ്ടത്.

ജാതി-മത വര്‍ഗീയത ശിരസ്സിലേറ്റി സങ്കുചിതചിത്തരാകാതെ ലോകസംസ്കാരങ്ങളുടെ തന്നെ ഈറ്റില്ലമെന്നറിയപ്പെടുന്ന ഭാരതത്തില്‍ ജന്മം കിട്ടാന്‍ അവസരമുണ്ടായതില്‍ അഭിമാനിക്കൂ, ചങ്കൂറ്റം കൊള്ളൂ. എന്നിട്ട്, സര്‍വേശ്വരനോട് നന്ദി പ്രകടിപ്പിക്കൂ. വെറുപ്പും വിദ്വോഷവും വെടിഞ്ഞ് ലോകനന്മക്കായി റബ്ബ് സാഹിബും ഞാനും വിശ്വസിക്കുന്ന ദൈവത്തോട് നമുക്കൊരുമിച്ചു പ്രാര്‍ഥിക്കാം:

അസതോമ സദ്‌ഗമയ,
തമസോമ ജ്യോതിര്‍ഗമയ,
മൃത്യോര്‍മാ അമൃതംഗമയ...


ലോകാ:സമസ്താ സുഖിനോ ഭവന്തു!


-- ശ്രീനിവാസന്‍
@veeppadan

No comments: