Thursday, August 3, 2017

ദൈവം കൈവിട്ട നാട് ...

കേരളത്തിൽ ‘താലിബാനിസം’: പിണറായി സർക്കാരിന് ലോക്സഭയിൽ രൂക്ഷ വിമർശനം ...

കമ്മ്യൂണിസ്റ്റ് തീവ്രവാദവും മുസ്ലിം ഭീകരവാദവും താദാത്മ്യം പ്രാപിക്കുന്ന അത്യന്തം ആപല്‍ക്കരമായ ഒരു  സ്ഥിതിവിശേഷമാണ് ഇന്നു കേരളത്തില്‍ കണ്ടുവരുന്നത്‌. ഒന്നിനു പൂരകമായി മറ്റൊന്നു മാറിയതോടെ മലയാളിയുടെ നൃശംസതയ്ക്ക് മാറ്റു കൂടി. ഇതാണ് ഇന്ന് പച്ചമനുഷ്യനെ 51-ഉം 84-ഉം വെട്ടുകളില്‍ അറുത്തു കൊല്ലാന്‍ നമ്മുടെ സഹോദരങ്ങള്‍ക്ക്‌ പ്രേരകശക്തിയായി മാറുന്നത്.

മലയാളിക്ക് നാളിതുവരെ അന്യമായിരുന്ന സലഫിസവും, വഹാബിസവും താലിബാനുമൊക്കെ കടല്‍ കടന്ന് നമ്മുടെ നാട്ടിന്‍പുറങ്ങളിലേക്ക് പടര്‍ന്നതോടെയാണ് പ്രവാചകനുവേണ്ടി വാളെടുത്ത് അധ്യാപകന്‍റെ കൈവെട്ടാനും, അന്യദേശമായ സിറിയയിലേയ്ക്ക് കുടിയേറി പാര്‍ത്ത് ആടുമേയ്ക്കാനും, ക്രൂരതയുടെ പര്യായമായ ഐഎസില്‍ ചേരാനുമൊക്കെ   മലയാളിയെ പ്രാപ്തരാക്കിയത്.

കേരളത്തിലെ ചില തീവ്രമുസ്ലിം മതസംഘടനകളുടെ ഒത്താശയും മാറിമാറി വന്ന ഇടതു-വലതു കക്ഷികളുടെ മൌനാനുവാദവും, സാക്ഷരമാലയാളിയുടെ മതേതര മനോഭാവവും ഈ പ്രവണതകള്‍ക്ക് ധൈര്യം പകര്‍ന്നിരുന്നു എന്നത് നിരാകരിക്കാനാവത്ത ഒരു വസ്തുത മാത്രം ...

Link to the news item on which the post is based on:

http://www.manoramaonline.com/news/latest-news/2017/08/02/political-opponents-were-being-killed-in-Talibani-style-i-kerala-says-meenakshi-lekhi-mp.html


Have a look on another referenced link:

http://www.mathrubhumi.com/news/india/maximum-communal-violence-related-incidents-in-opposition-ruled-states-kiren-rijiju-1.2132330
-- ശ്രീനിവാസന്‍


No comments: