അസഹിഷ്ണുതയുടെ അരക്ഷിതാവസ്ഥ!
സ്വതേ സത്സ്വഭാവികളും സമാധാനപ്രിയരുമായിരുന്ന ഭാരതത്തിലെ മുസ്ലിം സഹോദരങ്ങള്‍ക്ക് സമൂഹത്തില്‍ ഇങ്ങനെയൊരു അവസ്ഥ വന്നത്, ശ്രീ അന്‍സാരിയെപ്പോലെ അസഹിഷ്ണുക്കളായ തീവ്രമതചിന്തകരുടെ പ്രചോദനവും കമ്മ്യുണിസ്റ്റ് ഭീകരരോടോത്തുള്ള അവരുടെ സഹവര്‍ത്തിത്വവുമാണ്.
കാലങ്ങളായി നിങ്ങളെ ഉപയോഗിച്ച് ഇടതു-വലതു കക്ഷികള്‍ രാഷ്ട്രീയ മുതലെടുപ്പ് നേടുകയായിരുന്നു എന്ന സത്യം ഇനിയെങ്കിലും നിങ്ങള്‍ തിരിച്ചറിയുക. മുസ്ലിം സമൂഹത്തിനു വന്നുപെട്ട കളങ്കം തിരുത്താന്‍ പുതിയ ഒരു തലമുറയെ പ്രാപ്തരാക്കാനുള്ള സമയം ഇനിയും വൈകിയിട്ടില്ല. സമുദായത്തെ വീണ്ടും മുഖ്യധാരനിലേക്ക് കൊണ്ടുവരുന്നതിനായി ഒവൈസിമാരെയും മദനിമാരേയും പോലുള്ള പുഴുക്കുത്തുകളെ സാമൂഹ്യ ഭ്രഷ്ട് കല്പിച്ചു പുറത്താക്കൂ.
ഒരു ബഹുസ്വര രാഷ്ട്രമായ ഭാരതത്തിന്‍റെ മതേതര നിലപാടുകള്‍ ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ചുമതല, സുബുദ്ധി ഇനിയും തീവ്രവാദികള്‍ക്ക് പണയപ്പെടുയിട്ടില്ലാത്ത നിങ്ങളില്‍ ചിലരില്‍ നിക്ഷിപ്തമാണ്. രാഷ്ട്രത്തിന്‍റെ ഐക്യവും അഖണ്ഡതയും സുരക്ഷയും ഉറപ്പുവരുത്താനായി മതസൗഹാര്‍ദത്തിനും, സാഹോദര്യത്തിനും സഹവര്‍ത്തിത്വത്തിനും ഒരു അവസരം കൂടി നല്‍കൂ, പ്ലീസ് ...
സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി തന്‍റെ ആശങ്ക രേഖപ്പെടുത്തിയ വാര്‍ത്ത മാതൃഭൂമിയില്‍:

No comments:
Post a Comment