Friday, August 18, 2017

സണ്ണി സൂപ്പറാണ് ...

കേരളം സംസ്കൃതിയുടെ ഈറ്റില്ലം!


"സണ്ണിയുടെ ഒരു കടാക്ഷത്തിനായി കൊച്ചിയില്‍ തടിച്ചുകൂടിയത് ആയിരങ്ങൾ. തിരക്കു മൂലം SBI ശാഖയുടെ മുകളിലും അതുവഴി കടന്നു പോയ ബസ്സിന്‍റെ മുകളിലും കയറിയിരുന്നാണ് പലരും താരത്തെ ദര്‍ശിച്ചത്. ഇതിനിടെ മെട്രോയുടെ ഭാഗമായി MG റോഡിൽ സ്ഥാപിച്ചിരുന്ന സ്റ്റീൽ ബാരിക്കേഡ് തിരക്കിൽ തകർന്നു വീണു. വേദിക്കു തൊട്ടടുത്തുണ്ടായിരുന്ന ATM കൗണ്ടറിനു മുകളിലെ നെയിം ബോർഡിൽ ആളുകൾ കയറിയതോടെ അതു താഴെവീഴുകയും ചെയ്‌തു, പലര്‍ക്കും പരിക്കേറ്റു" -- വാര്‍ത്ത‍.

വീഡിയോ ലിങ്ക്:
https://www.facebook.com/100012108934495/videos/333615920385370/

ഏറ്റവും ഉയര്‍ന്ന വിദ്യാസ നിലവാരമുള്ളതും സാംസ്കാരിക ഔന്നത്യം പുലര്‍ത്തുന്നവരുമായ കേരളീയരാണ് ഇന്ന് രാജ്യത്തെ ഏറ്റവും വലിയ മദ്യ ഉപഭോക്താക്കള്‍. മയക്കുമരുന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഇവിടുന്നു തന്നെയാണ് ഏറ്റവും കൂടുതല്‍ സ്ത്രീപീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുപ്പെടുന്നതും. സ്വയം സദാചാരപ്പോലീസ് ചമയുന്ന ഇവരില്‍ അസംഖ്യം പേരാണ് ഒളിഞ്ഞും തെളിഞ്ഞും അവിഹിതരതിയിലേര്‍പ്പെടുന്നത്.

ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതും വര്‍ഗീയ വൈര്യം വളരുന്നതും ഇവിടെത്തന്നെ. കമ്മ്യൂണിസത്തിന് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റുള്ള ഇവിടെനിന്നാണ് വിഘടനവാദികള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ സഹായ സഹകരണങ്ങള്‍ ലഭിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഐഎസില്‍ ചേര്‍ന്നതും ഇവിടെനിന്ന് തന്നെ.

ഏറ്റവും കൂടുതല്‍ കള്ളക്കടത്തും, മയക്കുമരുന്നും, കള്ളപ്പണവും പിടിക്കപ്പെടുന്നതും ഇവിടെ നിന്നു തന്നെ. കലാ സാംസ്കാരിക മേഖലയില്‍ ഔന്നത്യം പുലര്‍ത്തുന്ന ഇവിടെ നിന്നാണ്‌ താലി സമരങ്ങള്‍ക്കും ഉമ്മസമരങ്ങള്‍ക്കും അരങ്ങേറ്റം കുറിച്ചത്. അമേരിക്കയില്‍ തുണിയില്ലാത്ത സിനിമയില്‍ മാത്രം അഭിനയിച്ചിരുന്ന സണ്ണി ലിയോണിനെക്കാണാന്‍ ഇത്രമാത്രം  ജനങ്ങള്‍ തടിച്ചുകൂടിയ സ്ഥലവും വേറൊന്നില്ല.

കേരളം സംസ്കൃതിയുടെ ഈറ്റില്ലം!

Link to my FaceBook Post:https://www.facebook.com/cheenachanv/posts/10214414026729996

പോസ്റ്റിന്നാധാരമായ വാര്‍ത്ത‍:
http://www.mathrubhumi.com/movies-music/news/sunny-leone-arundhati-bollywood-1.2173213

No comments: